ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതില്‍ സംഘടിപ്പിച്ചതിന് വാര്‍ഡ് മെമ്പറെ വീട്ടില്‍ കയറി ആര്‍എസ്എസുകാര്‍ ആക്രമിച്ചതായി പരാതി

ഇന്നലെ ശബരിമലയിൽ സ്ത്രീകൾ കയറിയ പശ്ചാത്തലത്തിലാണ് സിപിഎം പ്രവർത്തകയും, കൊല്ലം പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ രമാദേവിക്കും കുടുംബത്തിനുമെതിരെ ആക്രമണമുണ്ടായത്.

അനു ചന്ദ്ര

അനു ചന്ദ്ര

വനിതമതിലിൽ പങ്കെടുക്കാൻ സ്ത്രീകളെ സംഘടിപ്പിച്ചതിന്റെ പേരിൽ വാർഡ് മെമ്പറെ വീട്ടിൽ കയറി ആർ.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഇന്നലെ ശബരിമലയിൽ സ്ത്രീകൾ കയറിയ പശ്ചാത്തലത്തിലാണ് സിപിഎം പ്രവർത്തകയും, കൊല്ലം പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ രമാദേവിക്കും കുടുംബത്തിനുമെതിരെ ആക്രമണമുണ്ടായത്.

വനിതാമതിലിൽ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളിലെ സ്ത്രീകളെ പങ്കെടുപ്പിക്കാൻ നേതൃത്വം വഹിച്ചു എന്ന കാരണത്താൽ അൻപതോളം വരുന്ന ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ കടന്നുവരുകയും അസഭ്യം പറയുകയും യാതൊരുവിധ പ്രകോപനവും കൂടാതെ രമാദേവിയുടെ ഇളയ മകൻ ഡിഗ്രി വിദ്യാർഥിയായ അനന്തുവിനെ മര്‍ദ്ദിക്കുകയും ചെയ്തു. ആക്രമിച്ച ആളുകളെയെല്ലാം തങ്ങൾക്ക് അറിയാമെന്നും, പ്രസ്തുത പ്രശ്നത്തിൽ പത്തനാപുരം പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്തിനെ തുടർന്ന് ഉടൻ നടപടിയെടുക്കാമെന്ന് പൊലീസ് അറിയിച്ചതായും രമാദേവി പറഞ്ഞു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍