UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹനുമാന്‍ മല ഉയര്‍ത്തിയത് പോലെ ശബരിമല കൊണ്ടുപോകാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു: പിണറായി

ശബരിമലയില്‍ നിന്നു മാറി ഇപ്പോള്‍ മറ്റിടങ്ങളിലും കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ശബരിമലയിലേതിനേക്കാള്‍ വലിയ പരാജയമായിരിക്കും അവര്‍ നേരിടാന്‍ പോകുന്നത്.

ഹനുമാന്‍ മല ഉയര്‍ത്തികൊണ്ടുപോയത് പോല ശബരിമല ഉയര്‍ത്താമെന്നാണ് ചിലര്‍ കരുതിയത് എന്ന് ബിജെപിയേയും സംഘപരിവാറിനേയും രൂക്ഷമായി പരിഹസിച്ചും കടന്നാക്രമിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വം ബോര്‍ഡ് തന്നെ ശബരിമല ഭരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും അത് മറ്റാര്‍ക്കുമെടുത്ത് അമ്മാനമാടാമെന്ന് ആരും കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മഹാ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ ഹനുമാന്‍ മലയെടുത്തുകൊണ്ടു പോയ പോലെ കൊണ്ടുപോകാമെന്ന് ചിലര്‍ വിചാരിച്ചു. അവരോട് ശബരിമല പിടിച്ചടക്കാന്‍ അനുവദിക്കില്ലെന്നും അതിനവര്‍ക്ക് ശേഷിയില്ലെന്നും അന്നേ ഞങ്ങള്‍ പറഞ്ഞിരുന്നു – പിണറായി പറഞ്ഞു.

കുഴപ്പമുണ്ടാക്കാന്‍ പുറപ്പെടുന്നവര്‍ ഒരു ചെറിയ ന്യൂനപക്ഷമാണ്. കുറച്ചു പേരെ ഉള്ളൂവെങ്കിലും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ കഴിയും. പക്ഷെ ഈ നാട് അത് അംഗീകരിച്ചു കൊടുക്കില്ല. ശബരിമലയില്‍ നിന്നു മാറി ഇപ്പോള്‍ മറ്റിടങ്ങളിലും കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ശബരിമലയിലേതിനേക്കാള്‍ വലിയ പരാജയമായിരിക്കും അവര്‍ നേരിടാന്‍ പോകുന്നത്. സംഘപരിവാറുകാരുടെ തമ്മിലടി തീര്‍ക്കാനായി ഇപ്പോള്‍ ശബരിമലയെ ഉപയോഗിക്കുകയാണ്. അവരുടെ തമ്മിലടി നാട്ടുകാരുടെ പിടലിക്ക് തീര്‍ക്കരുതെന്നാണ് അവരോട് പറയാനുള്ളത്.

എങ്ങനെയും കുറച്ചു കലാപമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന് വിശ്വാസികള്‍ക്ക് മനസിലായി. വിശ്വാസികള്‍ക്ക് എല്ലായിടത്തും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. സര്‍ക്കാര്‍ തന്ത്രിമാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന ധാരണയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്ത്രിമാര്‍ പൊതുവില്‍ ക്ഷേത്രപരിപാലനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാണ്. അവരുമായി സര്‍ക്കാര്‍ ഗുസ്തിക്കില്ല. ചിലരുടെ തെറ്റായ പ്രചാരണങ്ങള്‍ കാരണം കേട്ട് ഏതാനും ആളുകള്‍ വഴിതെറ്റിപ്പോയിട്ടുണ്ടാകാം. തന്ത്രിമാരും രാജകുടുംബവുമായുള്ള ചര്‍ച്ചയില്‍ അവര്‍ക്കു സര്‍ക്കാരിന്റെ നിലപാട് ബോധ്യപ്പെട്ടുവെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍