UPDATES

വാര്‍ത്തകള്‍

15 ലക്ഷം തരാമെന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, വാദ്രയെ ജയിലിലടക്കാമെന്നും പറഞ്ഞിട്ടില്ല: അമിത് ഷാ

റോബര്‍ട്ട് വാദ്രയെ ജയിലിലടക്കണം എന്ന് പറഞ്ഞിട്ടില്ല. റോബര്‍ട്ട് വാദ്ര അഴിമതിക്കാരനാണ് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെ രണ്ടായി കാണണം.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുതരാം എന്ന് മാത്രമല്ല, റോബര്‍ട്ട് വാദ്രയെ ജയിലിലടക്കും എന്നും ബിജെപി വാഗ്ദാനം ചെയ്തിട്ടില്ല എന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ടിവി 9 സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അഴിമതിക്കാരെ ജയിലിലടക്കണം എന്നാണ് ഞങ്ങള്‍ പറഞ്ഞത്. റോബര്‍ട്ട് വാദ്രയെ ജയിലിലടക്കണം എന്ന് പറഞ്ഞിട്ടില്ല. റോബര്‍ട്ട് വാദ്ര അഴിമതിക്കാരനാണ് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിനെ രണ്ടായി കാണണം. നമ്മള്‍ രാഷ്ട്രീയ വിദ്വേഷം വച്ച് പെരുമാറരുത്. ഇതാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. വിശദമായ അന്വേഷണം നടത്തിയ ശേഷം ഏജന്‍സികള്‍ വാദ്രക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തവണയും ജയിച്ച് അധികാരത്തിലത്തിക്കഴിഞ്ഞ് ബിജെപി അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഉമ ഭാരതി അടക്കം പല ബിജെപി നേതാക്കളും വാദ്രയെ ജയിലിലടക്കും എന്ന് പറഞ്ഞിരുന്നു. 2014 ഏപ്രില്‍ 12ന് മധ്യപ്രദേശിയിലെ ഝാന്‍സിയില്‍ മാധ്യമപ്രവര്‍ത്തകരോട് ഉമ ഭാരതി പറഞ്ഞത് സോണിയ ഗാന്ധിയുടെ മരുമകന്‍ നിരവധി തട്ടിപ്പുകളും ക്രമക്കേടുകളും നടത്തിയിട്ടുണ്ടെന്നും തങ്ങള്‍ അയാളെ ജയിലിലടക്കും എന്നുമാണ് ജന്‍താ കാ റിപ്പോര്‍ട്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 2014 ഏപ്രില്‍ 27ന് രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് വാദ്ര നിരവധി അഴിമതി, നിയമലംഘന കേസുകളില്‍ പ്രതിയാണ് എന്നാണ്. അമേഥിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച സ്മൃതി ഇറാനി അടക്കമുള്ളവരും വാദ്രക്കെതിരെ രംഗത്തെത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍