UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമോ? സഹോദരന്‍ പ്രഹ്‌ളാദ് മോദി പറയുന്നത് ഇങ്ങനെ

പ്രിയങ്ക ഗാന്ധിയുടെ വരവൊന്നും ഒരു മാജിക്കും ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പോകുന്നില്ലെന്നും പ്രഹ്‌ളാദ് മോദി പറഞ്ഞു.

നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് തോന്നുന്നുണ്ടോ എന്നാണ് സഹോദരന്‍ പ്രഹ്‌ളാദ് മോദിയോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 2014 ആവര്‍ത്തിക്കുമെന്നാണ് പ്രഹ്‌ളാദ് മോദിയുടെ മറുപടി. ഇത്തവണ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നും ഉറപ്പാണെന്ന് പ്രഹ്‌ളാദ് മോദി പറയുന്നു. മംഗളൂരുവില്‍ വിമാനത്താവളത്തില്‍ വച്ചാണ് പ്രഹ്‌ളാദ് മോദി മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു പ്രഹ്‌ളാദ് മോദി.

മോദി സര്‍ക്കാര്‍ നിരവധി വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കി. പ്രിയങ്ക ഗാന്ധിയുടെ വരവൊന്നും ഒരു മാജിക്കും ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ പോകുന്നില്ലെന്നും പ്രഹ്‌ളാദ് മോദി പറഞ്ഞു. മുന്നണികള്‍ പരാജയമാണ് എന്ന് നേരത്തെ തന്നെ വ്യക്തമായിട്ടുള്ള കാര്യമാണെന്നും മഹാസഖ്യത്തെക്കുറിച്ച് മോദിയുടെ സഹോദരന്‍ അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍