ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ പ്രതിഷേധം നടത്തി; മകനെ തേടിയെത്തിയ പോലീസുകാര്‍ വീട് കയറി ആക്രമിച്ചുവെന്ന് മദ്ധ്യവയസ്‌ക

“ഒക്ടോബര്‍ എട്ടാം തീയതി മൂന്ന് പോലീസ് വണ്ടിയിലായി വീട്ടിലേക്ക് പോലീസ് എത്തി. വീടിന്റെ നാല് വശവും പോലീസ് വളഞ്ഞു.”

ശബരിമലയ്ക്ക് പോയ മകനെ തേടിയെത്തിയ പോലീസുകാര്‍ ഉപദ്രവിച്ചുവെന്ന് മദ്ധ്യവയസ്‌കയുടെ ആരോപണം. ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരത്തിലാണ് പോലീസ് വീട് കയറി ആക്രമിച്ചുവെന്നും ആക്രമത്തില്‍ കൈയൊടിഞ്ഞുവെന്നും താന്നിമൂട് സ്വദേശിനി ഓമന(67) ആരോപിച്ചത്. ഓമനയുടെ മകന്‍ സജീവ് കുമാര്‍ തുലാംമാസം നട തുറന്നപ്പോള്‍ ശബരിമലയില്‍ പോയിരുന്നു. ശബരിമലയില്‍ വന്നതിന് ശേഷമാണ് സജീവിനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്.

“ഒക്ടോബര്‍ എട്ടാം തീയതി മൂന്ന് പോലീസ് വണ്ടിയിലായി വീട്ടിലേക്ക് പോലീസ് എത്തി. വീടിന്റെ നാല് വശവും പോലീസ് വളഞ്ഞു. എന്റെ മകനെ അന്വേഷിച്ചാണ് അവര്‍ എത്തിയത്. അവന്‍ എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ ശബരിമലയ്ക്ക് മകന്‍ പോയോ എന്നാണ് പോലീസുകാര്‍ അന്വേഷിച്ചത്. അവന്‍ ഒരു കൊലപാതകിയല്ല, മോഷണ കേസിലെ പ്രതിയല്ല, എന്നൊക്കെ ഞാന്‍ പറഞ്ഞിട്ടും അവര്‍ വീട് മുഴുവനും അന്വേഷിക്കുകയും അവരെന്നെ അടിക്കുകയും കാല്‍മുട്ടിലൊക്കെ ചവിട്ടുകയും ചെയ്തു. അങ്ങനെ എന്റെ കാലിന്റെ കുഴ തെറ്റി. പോലീസില്‍ ചിലര്‍ യൂണിഫോം ഇട്ടിരുന്നില്ല. മരുമകളെയും അവര്‍ ഉപദ്രവിച്ചിരുന്നു. അവരോടൊപ്പം വനിതാ പോലീസ് ഇല്ലായിരുന്നു.” ഓമന ആരോപിക്കുന്നു.

“സംഭവത്തെ തുടര്‍ന്ന് പാലോട് പോലീസ് സ്‌റ്റേഷനില്‍ ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. അതില്‍ കേസ് നടക്കുന്നുണ്ട്.” ഓമനയുടെ മകനും ഡ്രൈവറുമായ സജീവ് പറഞ്ഞു. “സജീവ് കുമാര്‍ ശബരിമലയില്‍ നടന്ന നാമജപഘോഷയാത്രയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ചെന്നത്. അല്ലാതെ ഒരു അക്രമണവും അവിടെ നടന്നിട്ടില്ല.” പാലോട് പോലീസ് അറിയിച്ചു.

ഇന്ന് സെക്രട്ടറിയേറ്റ് നടയില്‍ ബിജെപി ആരംഭിച്ച നിരാഹാര സമരത്തിന് എത്തിയ കര്‍ണാടക എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ പ്രഹ്‌ളാദ് ജോഷിക്ക് ഓമന പരാതി നല്‍കിയിട്ടുണ്ട്.

യുഡിഎഫിന് വീണ്ടും പിഴച്ചോ? സമരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ ആക്കാമായിരുന്നു!

ശബരിമല Live Blog: ശങ്കരനും നാരായണ ഗുരുവും ജനിച്ച മണ്ണിലാണ് പിണറായിയെന്ന ചെകുത്താനുമുള്ളത്: പ്രഹ്ലാദ് ജോഷി

ശബരിമലയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍: ലോകസഭാ തിരഞ്ഞെടുപ്പ് വരെ എത്തിക്കേണ്ട ഈ ഓട്ടപ്പന്തയത്തില്‍ ആര് ജയിക്കും?

സ്ത്രീകള്‍ക്കെതിരെ കൊലവിളിയുമായി പാഞ്ഞടുക്കുന്ന ഇക്കൂട്ടരോ വിശ്വാസ സംരക്ഷകര്‍?

ആരതി എം ആര്‍

ആരതി എം ആര്‍

അഴിമുഖം കറസ്പോണ്ടന്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍