ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയെ ജാതിപ്പേര് ചേര്‍ത്ത് തെറിവിളിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

നവമാധ്യമങ്ങളിലും മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീക്കെതിരെ രൂക്ഷ വിമർശനങ്ങളാണുയരുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ സമരങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധ്യക്ഷപവും തെറി വിളിയും നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോൽ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ആറന്മുള പൊലീസാണ് കേസ്സെടുത്തത്.

ഇന്നലെയാണ് സമരക്കാരായ ‘കുലസ്ത്രീ’കളില്‍ ഒരാള്‍. മുഖ്യമന്ത്രി പിണറായി വിജയനെ ജാതികൂട്ടി തെറിവിളിച്ചത്. ആ ചോ കൂതിമോന്റെ മോന്തയടിച്ച് പറിക്കണം’ എന്നാണ് പ്രായമുള്ള ഈ സ്ത്രീയുടെ പ്രതികരണം.

പിണറായി വിജയന്റെ ജാതിയായ ഈഴവ(തിയ്യ)യെ പരാമര്‍ശിച്ചാണ് ഈ തെറി. കൊച്ചി-തിരുവിതാംകൂര്‍ മേഖലകളില്‍ ചോകോന്‍ എന്നും ഈഴവ സമുദായക്കാരെ വിശേഷിപ്പിക്കാറുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനാണ് സ്ത്രീയുടെ അധിക്ഷേപ മറുപടി. ‘ഇതിന് മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തോ ചെയ്തു? ആ ചോക്കൂതി മോന്റെ മോന്തയിടിച്ച് പറിക്കണം’ എന്നാണ് ഇവര്‍ പറയുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതെ സമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശനവുമായി എസ്എൻഡിപി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഈഴവ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

നവമാധ്യമങ്ങളിലും മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീക്കെതിരെ രൂക്ഷ വിമർശനങ്ങളാണുയരുന്നത്.

ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി? 2012ല്‍ രാഹുല്‍ ഈശ്വര്‍ എന്തുകൊണ്ട് മൌനം പാലിച്ചു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍