ജുഡീഷ്യറിയില്‍ മറ്റെല്ലാ മേഖലകളിലും എന്ന പോലെ പുരുഷാധിപത്യം തുടരുമ്പോളും രാജ്യത്തെ ഏറ്റവും പഴയ നാല് ഹൈക്കോടതികളിലും വനിതാ ചീഫ് ജസ്റ്റിസുമാരാണ് നിലവിലുള്ളത് എന്നത് ശ്രദ്ധേയം. മാര്‍ച്ച് 31ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി ചുമതലയേറ്റതോടെയാണിത്. മദ്രാസ് ഹൈക്കോടതിയില്‍ നിലവില്‍ ചീഫ് ജസ്റ്റിസ് അടക്കം ആറ് ജഡ്ജിമാരാണുള്ളത്. അതേസമയം 53 പുരുഷ ജഡ്ജിമാരുണ്ട്.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്്ജുള ചെല്ലൂരാണ്. ബോംബെ ഹൈക്കോടതിയിലാണ് ഏറ്റവുമധികം വനിതാ ജഡ്ജിമാരുള്ളത്. 11 വനിതാ ജഡ്ജിമാരാണുള്ളത്. ഇവിടെ 61 പുരുഷ ജഡ്ജിമാരുണ്ട്. ചീഫ് ജസ്റ്റിസിന് ശേഷം പ്രധാന ജഡ്ജിയായി കാണുന്നതും വനിതയാണ്. ജസ്റ്റിസ് വിഎം താഹില്‍രമണി. ഡല്‍ഹി ഹൈക്കോടതിയില്‍ ജി രോഹിണിയാണ് ചീഫ് ജസ്റ്റിസ്.
ഒമ്പത് വനിതാ ജഡ്്ജിമാരും 35 പുരുഷ ജഡ്ജിമാരുമാണ് ഡല്‍ഹി ഹൈക്കോടതിയിലുള്ളത്. ഇവിടെയും രണ്ടാമത് നില്‍ക്കുന്നത് വനിതയായ ജസ്റ്റിസ് ഗീത മിത്തല്‍. നിഷിത നിര്‍മല്‍ മാത്രെ ആണ് കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ്. അതേസമയം കല്‍ക്കട്ട ഹൈക്കോടതിയില്‍ വെറും നാല് വനിതാ ജഡ്ജിമാര്‍ മാത്രമേയുള്ളൂ. 35 പുരുഷ ജഡ്്ജിമാരുണ്ട്. രാജ്യത്താകെ 24 ഹൈക്കോടതികളിലായി 632 ജഡ്ജിമാരാണുള്ളത്. ഇതില്‍ വെറും 68 വനിതാ ജഡ്ജിമാര്‍ മാത്രമേയുള്ളൂ. വെറും 10.7 ശതമാനം പ്രാതിനിധ്യം. സുപ്രീംകോടതിയിലെ 28 ജ്ഡജിമാരില്‍ ഒരു വനിത മാത്രമാണുള്ളത് - ജസ്റ്റിസ് ആര്‍ ഭാനുമതി.
വായനയ്ക്ക്: https://goo.gl/enzh9s