UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അല്ല, ആ പട്ടാളക്കാരി നിര്‍മ്മല സീതാരാമന്റെ മകളല്ല; രാജ്യസേവന സ്തുതി വ്യാജ പ്രചാരണമെന്ന് പ്രതിരോധ മന്ത്രാലയം

നിര്‍മ്മല സീതാരാമനും മകളും നില്‍ക്കുന്നത് കണ്ടില്ലേ, ഇതാണ് രാജ്യസേവനം, ഇവരെയോര്‍ത്ത് അഭിമാനിക്കുന്നു എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികളടക്കം വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനൊപ്പം നില്‍ക്കുന്ന സൈനിക ഉദ്യോഗസ്ഥ, മന്ത്രിയുടെ മകളാണെന്ന പ്രചാരണം വ്യാജമെന്ന് പ്രതിരോധ മന്ത്രാലയം. രാജ്യസേവനത്തിന്റെ മഹത്തായ മാതൃകയായി സോഷ്യല്‍മിഡിയയില്‍ ഈ ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. “നിര്‍മ്മല സീതാരാമനും മകളും നില്‍ക്കുന്നത് കണ്ടില്ലേ, ഇതാണ് രാജ്യസേവനം, ഇവരെയോര്‍ത്ത് അഭിമാനിക്കുന്നു” എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ മലയാളികളടക്കം വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഈ വ്യാജ പ്രചാരണം ശ്രദ്ധയില്‍പെട്ടതോടെ പ്രതിരോധ മന്ത്രാലയം ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. ഈ ഫോട്ടോയില്‍ നിര്‍മ്മല പ്രതിരോധ മന്ത്രി സീതാരാമനൊപ്പം കാണുന്നത് അവരെ സഹായിക്കാന്‍ നിയോഗിച്ച വനിതാ ഉദ്യോഗസ്ഥയാണ് എന്ന് മന്ത്രാലയം വിശദീകരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍