നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഒന്നാം വാര്‍ഷിക ദിനമായിരുന്ന ഇന്നലെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയത്. സമീപകാലത്തെ ഏറ്റവും വലിയ മണ്ടത്തരം എന്നാണ് പ്രകാശ് രാജ് നോട്ട് നിരോധനത്തെ വിശേഷിപ്പിക്കുന്നത്. To whomsoever it may concern എന്ന തലക്കെട്ടിലാണ് പ്രകാശ് രാജിന്റെ ട്വിറ്റര്‍ കുറിപ്പ്. പണക്കാര് സമര്‍ത്ഥമായി കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ കോടിക്കണക്കിന് സാധാരണക്കാരാണ് നിസഹായരായി ഇതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ നടുവൊടിക്കുന്ന പരിപാടിയായി പോയി ഇത്. നമ്മുടെ കാലത്തെ ഏറ്റവും വലിയ ഈ മണ്ടത്തരത്തിന്റെ ഭാഗമായുണ്ടായ ഈ ദ്രോഹത്തിന് നിങ്ങള്‍ മാപ്പ് പറയുമോ - പ്രകാശ് രാജ് ചോദിക്കുന്നു.
This day... that age......#justasking... pic.twitter.com/LzcphBwQkz
— Prakash Raj (@prakashraaj) November 8, 2017
http://www.azhimukham.com/india-manmohansingh-slams-demonetisation-modi-govt/