UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൂറുമാറാന്‍ കൈക്കൂലി വാഗ്ദാനം: ജെഡിഎസ് എംഎല്‍എയുടെ മകനെ കണ്ടെന്ന് യെദിയൂരപ്പ സമ്മതിച്ചു

ജെഡിഎസ് എംഎല്‍എ നാഗനഗൂണ്ട കന്ദകോറിന്റെ മകന്‍ ശരണഗൗഡ കന്ദകോറിന് യെദിയൂരപ്പ കൈക്കാലി വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടിരുന്നു.

ജനതാദള്‍ സെക്കുലര്‍ വിട്ട് ബിജെപിയിലേയ്ക്ക് വരാന്‍ കര്‍ണാടക എംഎല്‍എയുടെ മകന് മുന്‍ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദിയൂരപ്പ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിനിടെ, താന്‍ എംഎല്‍എയുടെ മകനെ കണ്ടെന്ന് യെദിയൂരപ്പ സമ്മതിച്ചു. ആദ്യം യെദിയൂരപ്പ ഇക്കാര്യം നിഷേധിച്ചിരുന്നു. ജെഡിഎസ് എംഎല്‍എ നാഗനഗൂണ്ട കന്ദകോറിന്റെ മകന്‍ ശരണഗൗഡ കന്ദകോറിന് യെദിയൂരപ്പ കൈക്കാലി വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോ ക്ലിപ്പ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പുറത്തുവിട്ടിരുന്നു. പണത്തിന് പുറമെ മന്ത്രി പദവി അടക്കമുള്ളവ യെദിയൂരപ്പ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓഡിയോ ക്ലിപ്പ് വ്യാജമാണ് എന്ന് യെദിയൂരപ്പ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്നലെ യെദിയൂരപ്പ ഇക്കാര്യം മാറ്റിപ്പറഞ്ഞു. ഫെബ്രുവരി ഏഴിന് രാത്രി ശരണഗൗഡയെ കണ്ട് സംസാരിച്ചിരുന്നതായും പിതാവിനെ ബിജെപിയിലേയ്ക്ക്‌കൊണ്ടുവരുന്ന കാര്യം സംസാരിച്ചതായും യെദിയൂരപ്പ സമ്മതിച്ചു. ഇതോടെ സര്‍ക്കാരിനെ വീഴ്ത്താനായി തങ്ങളുടെ എംഎല്‍എമാര്‍ക്ക് യെദിയൂരപ്പയും ബിജെപിയും പണം വാഗ്ദാനം ചെയ്‌തെന്ന കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും ആരോപണങ്ങള്‍ക്ക് ബലം വരുകയാണ്. തങ്ങളുടെ 18 എംഎല്‍എമാര്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്‌തെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍