Top

വിഴിഞ്ഞം; മെച്ചമുള്ള കരാര്‍ തന്നെ, സിഎജി വാദം തള്ളി ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം; മെച്ചമുള്ള കരാര്‍ തന്നെ, സിഎജി വാദം തള്ളി ഉമ്മന്‍ ചാണ്ടി
വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ കരാറും വിഎസിന്റെ കാലത്തെ ടെന്‍ഡര്‍ കരാറും പരിശോധിക്കാം. ഏതാണ് മെച്ചമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമായിരിക്കാം പരിശോധിച്ചതെന്നും സര്‍ക്കാരിനു ദീര്‍ഘകാലമായി കിട്ടുന്ന നേട്ടങ്ങളെ കുറിച്ച് സിഎജി പരിശോധിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് വന്‍ നഷ്ടമുണ്ടാക്കുന്നതും അദാനി ഗ്രൂപ്പിന് കൊള്ള ലാഭം നേടാന്‍ സഹായിക്കുന്നതാണെന്നും കാണിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ വച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കരാര്‍ കാലാവധി നീട്ടി നല്‍കിയതുള്‍പ്പടെ നിയമവിരുദ്ധമാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെന്നും യുഡിഎഫിന്റെ കരാര്‍ അതേപടി തുടരാതെ പുനപരിശോധിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു.

Next Story

Related Stories