ട്രെന്‍ഡിങ്ങ്

318 യുവതികൾ ശബരിമലയിലേക്ക്; ഡിസംബറിൽ ദർശനം നടത്തും

ഡിസംബർ മാസത്തിൽ 318 യുവതികൾ ശബരിമല സന്ദർശനം നടത്തുമെന്ന് വിവരം. ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന് ഫേസ്ബുക്ക് പേജ് വഴിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. തങ്ങളുടെ മുന്നേറ്റത്തിന് പുരോഗമന കേരളത്തിന്റെ പിന്തുണ ആവശ്യപ്പെട്ടുള്ള പോസ്റ്റുകളും ഈ പേജിൽ കാണാം.

ആചാരത്തിന്റെ പേരിൽ പുലർന്നുപോന്നിരുന്ന അകറ്റി നിറുത്തലുകളെ ധീരമായ പോരാട്ടങ്ങളിലൂടെ മറികടന്നതാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രമെന്നും, പ്രസ്തുത സാമൂഹ്യനേട്ടങ്ങളെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണെന്നും, അതിനെതിരെ പ്രതിരോധമുയർത്താൻ 318 യുവതികൾ മല ചവിട്ടുമെന്നും ഫേസ്ബുക്ക് പേജ് പറയുന്നു.

സുരക്ഷയടക്കമുള്ള നിരവധി കാരണങ്ങളാൽ ഈ മുന്നേറ്റം സംഘടിപ്പിക്കുന്നവരുടെയും പങ്കെടുക്കുന്നവരുടെയും പേരുവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് ‘നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന പേജിന്റെ അഡ്മിൻസ് അഴിമുഖത്തോടു പറഞ്ഞു. നിലവിൽ 318 യുവതികളാണ് മല ചവിട്ടാൻ സന്നദ്ധരായിട്ടുള്ളത്. ഈ എണ്ണത്തിൽ മാറ്റം വരാനുള്ള സാധ്യതയും പേജിന്റെ അഡ്മിൻസ് സൂചിപ്പിച്ചു. കൂടുതൽ യുവതികൾ സന്നദ്ധരായി വരുന്നുണ്ടെന്നതാണ് കാരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഭരണഘടനയേയും സുപ്രീംകോടതി വിധിയേയും വെല്ലുവിളിച്ചു കൊണ്ട് ലിംഗസമത്വത്തിന്നെതിരെ തെരുവിൽ അഴിഞ്ഞാടുന്ന, കേരളത്തെ പിറകോട്ടു വലിക്കുന്ന ശക്തികൾക്കെതിരെ പുരോഗമന കേരളം ഐക്യപ്പെടേണ്ട സമയമാണിത്. ലിംഗസമത്വം നിഷേധിക്കുന്ന പ്രതിലോമശക്തികളെ പ്രതിരോധിക്കാൻ 318 യുവതികൾ നവോത്ഥാന കേരളത്തോടെപ്പം ഡിസംബർ മാസം ശബരിമല സന്ദർശിക്കുന്നു.

മുഴുവൻ പുരോഗമന കേരളവും ഈ യാത്രക്കൊപ്പമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ശബരിമല സമരത്തിലെ ‘കുലസ്ത്രീകള്‍’; അമേരിക്കന്‍ സ്ത്രീ സമത്വ ചരിത്രം നമ്മോട് പറയുന്നത്

ശബരിമല LIVE: ദേശീയ നേതാക്കളെ ശബരിമലയിലേക്ക് എത്തിക്കാന്‍ ബിജെപി; ദിവസവും ഓരോ എംപിമാരെ എത്തിക്കാനാണ് ശ്രമം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍