TopTop
Begin typing your search above and press return to search.

ആരെ കാണണമെന്ന് ചോദ്യം; കേരളത്തിലെ മത്സ്യത്തൊഴിലാളികളെയെന്ന് 9കാരൻ ഓസ്ട്രേലിയൻ വിദ്യാർത്ഥി

ആരെ കാണണമെന്ന് ചോദ്യം; കേരളത്തിലെ മത്സ്യത്തൊഴിലാളികളെയെന്ന് 9കാരൻ ഓസ്ട്രേലിയൻ വിദ്യാർത്ഥി


‍വളരെ പ്രശസ്തിയുള്ള ഒരാളോടൊപ്പം ചെലവഴിക്കാൻ അവസരം ലഭിച്ചാൽ ആരെ തെരഞ്ഞെടുക്കും എന്നായിരുന്നു ടീച്ചറുടെ ചോദ്യം. 9 വയസ്സുകാരനായ ആ വിദ്യാർത്ഥി സംശയലേശമെന്യെ എഴുതി: എനിക്ക് കേരളത്തിലെ ഒരു മത്സ്യത്തൊഴിലാളിയെ കാണാനാണ് ആഗ്രഹം. വിദ്യാർത്ഥി ക്ലാസിൽ ടീച്ചറുടെ ഈ ചോദ്യത്തിന് നൽകിയ ഉത്തരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കോശി വൈദ്യൻ എന്നയാളാണ് തന്റെ ബന്ധുവായ ജോഷ്വ എന്ന കുട്ടി പരീക്ഷയ്ക്ക് എഴുതിയ ഭാഗങ്ങളുടെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വന്തം ഭക്ഷണം പോലും പങ്കുവെച്ച് രക്ഷാപ്രവർത്തനം നടത്തിയ ആ മത്സ്യത്തൊഴിലാളിയെ കാണണമെന്നാണ് കുട്ടിയുടെ വാക്കുകൾ.

കേരളത്തിലെ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വിഭാഗങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ സേവനം ലോകമെങ്ങും പ്രശംസിക്കപ്പെട്ടിരുന്നു. ഇവരുടെ കൈകളില്ലായിരുന്നെങ്കിൽ ശവപ്പറമ്പാകുമായിരുന്നു കേരളം. സൈന്യത്തിനു പോലും എത്തിപ്പെടാൻ കഴിയാത്ത ദുർഘടമായ ഇടങ്ങളിൽ ഇവർ നടത്തിയ രക്ഷാപ്രവർത്തനം അന്തർദ്ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറിയിരുന്നു.

Next Story

Related Stories