ട്രെന്‍ഡിങ്ങ്

MeToo: നടൻ മുകേഷ് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് ടെസ്സ് ജോസഫ്

കോടീശ്വരൻ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്.

നടനും എംഎൽഎയുമായ മുകേഷ് തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി കാസ്റ്റിങ് ഡയറക്ടർ ടെസ്സ് ജോസഫ് രംഗത്ത്. 19 വർഷം മുമ്പത്തെ സംഭവമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

കോടീശ്വരൻ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചുവെന്നും ടെസ്സ് ട്വീറ്റ് ചെയ്തു. പിന്നീട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റുകയുണ്ടായെന്നും ടെസ്സ് ജോസഫ് പറഞ്ഞു.

തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടർന്ന് അദ്ദേഹം അടുത്ത ഫ്ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസ്സ് നേതാവ് ദെറിക് ഒബ്രിയാൻ ആയിരുന്നു തന്റെ അന്നത്തെ ബോസ്സ്. അദ്ദേഹമാണ് ടെസ്സിന് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു നൽകിയത്. ഇദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുമുണ്ട് ടെസ്സ്.

മുകേഷിന്റെ പ്രതികരണം

അതെസമയം ആരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് നടൻ മുകേഷ് പ്രതികരിച്ചു. വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ നടന്നുവെന്നാണ് ആരോപണം. എന്നാൽ തനിക്ക് അങ്ങനെയൊരു സംഭവം ഓർമയില്ലെന്നും മുകേഷ് പറഞ്ഞു. ടെസ്സയെ തനിക്കറിയില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.

“ലെ മെറിഡിയൻ ഹോട്ടൽ മുകേഷിന് അവസരം സൃഷ്ടിച്ചു നൽകി”

ലൈംഗിക ചൂഷകർക്ക് അവസരം സൃഷ്ടിച്ചു കൊടുക്കുന്ന എല്ലാവരും ഇത്തരം പ്രശ്നങ്ങളിൽ കുറ്റക്കാരാണെന്ന് ടെസ്സ് ജോസഫ് പറഞ്ഞു. ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. തന്റെ മുറി മുകേഷിന്റെ മുറിയുടെ തൊട്ടരികിലേക്ക് മാറ്റിയ ലെ മെറിഡിയൻ ഹോട്ടലുകാരെയും ടെസ്സ് ജോസഫ് വിമർശിച്ചു. ലൈംഗികചൂഷകർക്ക് അവസരം സൃഷ്ടിച്ചു കൊടുക്കുകയായിരുന്നു ഹോട്ടലുകാരെന്ന് അവർ പറഞ്ഞു.

ചേതന്‍ ഭഗത്, കിരൺ നഗാർക്കര്‍, കെ ആര്‍ ശ്രീനിവാസ്… മാധ്യമ, സാഹിത്യമേഖലയെ ഞെട്ടിച്ച് #MeToo വെളിപ്പെടുത്തല്‍

ജനപ്രതിനിധികള്‍ ഊര്‍മ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാല്‍ പ്രതികരിക്കുന്നതാണോ ഗൂഢാലോചന?: ശാരദക്കുട്ടി

മൌനം തുടരുന്ന ഇവര്‍ ഇടതുപക്ഷത്തിന് ബാധ്യത

മുകേഷിനെക്കൊണ്ട് വിരട്ടിച്ചേക്കല്ലേ; ഇന്നസെന്റിനെതിരെ രൂക്ഷ പരിഹാസവുമായി വിനയന്‍

അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് മുകേഷ്, ഒന്നും മിണ്ടാതെ മമ്മൂട്ടിയും മോഹന്‍ലാലും: അമ്മയുടെ വാര്‍ത്താസമ്മേളനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍