ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്കയിലെ സ്ഫോടനത്തിൽ നിന്ന് നടി രാധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന തുടർ സ്ഫോടനങ്ങളിൽ നിന്ന് താൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് നടി രാധിക ശരത്കുമാർ. സ്ഫോടനം നടന്ന ഹോട്ടലുകളിലൊന്നിലാണ് രാധിക താമസിച്ചിരുന്നത്.

സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു രാധികയുടെ താമസം. ഇവിടെ നിന്നിറങ്ങി കുറച്ചു സമയത്തിനുള്ളിലാണ് സ്ഫോടനം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും രാധിക പറഞ്ഞു.

രാധികയുടെ ഭർത്താവും നടനുമായ ശരത് കുമാറും കൊളംബോയിലെ ആക്രമണങ്ങളെ അപലപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍