ന്യൂസ് അപ്ഡേറ്റ്സ്

റബ്ബറുൽപാദനം കൂട്ടാൻ കേരളത്തെ മാതൃകയാക്കണമെന്ന് ബിപ്ലബ് ദേബ്

റബ്ബറുൽപാദനം കൂട്ടാൻ കേരളത്തിന്റെ രീതികൾ പിന്തുടരണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഇന്ത്യയില്‍ റബ്ബറുൽപാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള സംസ്ഥാനമാണ് ത്രിപുര. 85,000 ഹെക്ടർ റബ്ബർ പ്ലാന്റേഷനുണ്ട് ത്രിപുരയിൽ. വർഷത്തിൽ 65,330 ടൺ റബ്ബർ ഉൽപാദിപ്പിക്കുന്നുണ്ട് സംസ്ഥാനത്ത്.

“നമ്മൾ കേരളത്തിന്റെ സാങ്കേതികത പിന്തുടരണം. മഴയുള്ള കാലത്തും മറ്റ് കാലാവസ്ഥാ പ്രതിബന്ധങ്ങളുള്ളപ്പോഴും നമുക്ക് പൂർണമായ രീതിയിൽ ഉൽപാദനം നടത്താൻ കഴിയണം.” -ബിപ്ലബ് ദേബ് പറഞ്ഞു. റബ്ബർ ഉൽപാദനവുമായി ബന്ധപ്പെട്ട എല്ലാവരും ഇതിനായി പ്രയത്നിക്കുകയും റബ്ബറുൽപാദനം 30 ശതമാനമെങ്കിലും ഉയർത്തുകയും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു ബിപ്ലബ് ദേബ്.

ത്രിപുര ഫോറസ്റ്റ് ഡവലപ്മെന്റ് ആൻഡ് പ്ലാന്റേഷൻ കോർപ്പറേഷൻ സംഘടിപ്പിച്ച സെമിനാറിൽ വെച്ചായിരുന്നു ദേബിന്റെ ഈ പ്രസ്താവന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍