ന്യൂസ് അപ്ഡേറ്റ്സ്

ക്ഷണിച്ചത് സമ്മർദ്ദം മൂലം; കണ്ണൂർ വിമാനത്താവള ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അൽഫോൺസ് കണ്ണന്താനം

ഡിസംബർ 9നാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം.

കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദത്തിനു ശേഷമാണ് തന്നെ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് സംസ്ഥാന സർ‌ക്കാർ ക്ഷണിച്ചതെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. സമ്മർദ്ദത്തെ തുടർന്നുള്ള ക്ഷണം സ്വീകരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഉദ്ഘാടനച്ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും ക്ഷണിക്കാതിരുന്നതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നതിനു പിന്നാലെയാണ് അൽഫോൺസിന്റെ പ്രതിഷേധം. മുൻ മുഖ്യമന്ത്രിമാരെ ക്ഷണിക്കാതിരിക്കുന്നത് പ്രോട്ടോകോൾ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഡിസംബർ 9നാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം. വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ എന്നിവര്‍ ചേര്‍ന്നാ‌ണ് ഉദ്ഘാടനം നിർവ്വഹിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍