ട്രെന്‍ഡിങ്ങ്

ഏഷ്യാനെറ്റിൽ നിന്ന് ഓഹരികൾ തിരിച്ചുവാങ്ങി; റിപ്പബ്ലിക് ടിവി ഇനി അർണാബിന്റെ പൂർണ നിയന്ത്രണത്തിൽ

റിപ്പബ്ലിക് ടിവിയെ കൂടുതൽ പ്ലാറ്റ്ഫോമുകളിലേക്ക് വ്യാപിപ്പിക്കാനാണ് തന്റെ ഉദ്ദേശ്യമെന്ന് അർണാബ് ഗോസ്വാമി വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റിന്റെ പക്കലുള്ള റിപ്പബ്ലിക് ടിവി ഓഹരികളിൽ ഭൂരിഭാഗവും അർണാബ് ഗോസ്വാമി തിരികെ വാങ്ങിയതായി റിപ്പോർട്ട്. ഇതോടെ കമ്പനിയുടെ പൂർണനിയന്ത്രണം അർണാബിലെത്തിച്ചേർന്നു. നിലവിൽ റിപ്പബ്ലിക് ടിവിയുടെ മാനേജിങ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമാണ് ഇദ്ദേഹം.

ഓഹരി ഇടപാടിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. തന്റെ നിക്ഷേപത്തിന് തക്കതായ ഫലം ലഭിച്ചതായി ഏഷ്യാനെറ്റ് ഉടമയും കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

2017 മെയ് മാസത്തിലാണ് അർണാബ് ഗോസ്വാമി ഏഷ്യാനെറ്റുമായി ചേർന്ന് വാർത്താ ചാനൽ തുടങ്ങിയത്. റേറ്റിങ് ചാർട്ടിൽ അന്നുമുതൽ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ ഒന്നാംസ്ഥാനത്ത് നിൽക്കാൻ റിപ്പബ്ലിക്കിന് സാധിക്കുകയുണ്ടായി. ഇപ്പോൾ രണ്ട് വർഷം പൂർത്തിയാകുമ്പോഴാണ് അർണാബ് ചാനലിനെ പൂർണമായി ഏറ്റെടുക്കുന്നത്. ഈ കാലയളവിനിടയിൽ 1200 കോടിയുടെ മൂല്യത്തിലേക്ക് വളരാൻ സ്ഥാപനത്തിന് സാധിച്ചു.

ചെറിയ നിക്ഷേപം ഇപ്പോഴും റിപ്പബ്ലിക് ടിവിയിൽ ഏഷ്യാനെറ്റിനുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. തുടർന്നും ചാനലിനെ തങ്ങൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തനമാക്കി.

റിപ്പബ്ലിക് ടിവിയെ കൂടുതൽ പ്ലാറ്റ്ഫോമുകളിലേക്ക് വ്യാപിപ്പിക്കാനാണ് തന്റെ ഉദ്ദേശ്യമെന്ന് അർണാബ് ഗോസ്വാമി വെളിപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍