ന്യൂസ് അപ്ഡേറ്റ്സ്

“കണ്ഠര് മോഹനര് തന്ത്രിയാണെങ്കിൽ ഒരു യുവതിയും ശബരിമലയിൽ അടുക്കില്ല; അത്രയ്ക്കുണ്ട് ചൈതന്യം”: അശോകൻ ചരുവിൽ‌

ശബരിമല തന്ത്രിയായിരിക്കെത്തന്നെ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ ആളാണ് കണ്ഠര് മോഹനര്.

കണ്ഠര് മോഹനര് തന്ത്രിയായിരിക്കുന്നിടത്തോളം ഒരു യുവതിയും ശബരിമലയിൽ അടുക്കില്ലെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. തന്റെ ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് അശോകൻ ചരുവിൽ ഈ വിമർശനമുന്നയിച്ചത്.

“ഏതു കോടതിയുടെ പിൻബലമുണ്ടെങ്കിലും കണ്ഠര് മോഹനര് തന്ത്രിയാണെങ്കിൽ ഒരു യുവതിയും ശബരിമലയിൽ അടുക്കില്ല. അത്രക്ക് ചൈതന്യമാണ്” എന്നാണ് ചരുവിലിന്റെ കുറിപ്പ്.

ശബരിമല തന്ത്രിയായിരിക്കെത്തന്നെ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ ആളാണ് കണ്ഠര് മോഹനര്. ശോഭ ജോൺ എന്നയാൾ തന്റെ പക്കലുള്ള തന്ത്രിയുടെ നഗ്നചിത്രങ്ങൾ വെളിപ്പെടുത്തുമെന്ന് ബ്ലാക്‌മെയിൽ ചെയ്ത് അദ്ദേഹത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത് വിവാദമുണ്ടാക്കിയിരുന്നു. 2011ലായിരുന്നു സംഭവം.

സ്ത്രീകളെ അശുദ്ധിയുള്ളവരെന്ന് കൽപിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കുന്നത് വിലക്കുന്ന ആചാരം സുപ്രീംകോടതി ഇടപെട്ട് വിലക്കിയതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് അശോകൻ ചരുവിലിന്റെ ഈ പ്രസ്താവന.

ഇഎംഎസ് അന്നു പറഞ്ഞതും പിണറായി ഇപ്പോള്‍ പറയുന്നതുമെല്ലാം ഒന്നു തന്നെ; ആരാധാന സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍

സ്ത്രീപ്രവേശനം: മന്നത്തിനെ മറന്ന എൻഎസ്എസ്സിന് വൈക്കം സത്യാഗ്രഹയാത്ര ഓർമിപ്പിച്ച് എൻഎസ് മാധവന്റെ ട്വീറ്റ്

ഇതിനുമുമ്പ് ‘കുലസ്ത്രീകൾ’ സമരത്തിനിറങ്ങിയത് 1957ലായിരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍