ട്രെന്‍ഡിങ്ങ്

‘മോദിയെ ചാരി മുഖ്യമന്ത്രിയായവൻ എല്ലാം നശിപ്പിക്കുന്നു’; യോഗിക്കെതിരെ ബിജെപി എംഎൽഎയുടെ കവിത

ശ്യാംപ്രസാദ് എന്ന ബിജെപി എംഎൽഎയുടെ രോഷം കവിതയായി ഒഴുകിയത് ദേശീയതലത്തിൽ തന്നെ വാർത്തയായി മാറിയിട്ടുണ്ട്.

“ആദ്യം ഗോരഖ്പൂരിലായിരുന്നു. പിന്നീട് ഫൂൽപുർ, ഇപ്പോൾ കൈരാനയും നൂർപുറും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയത്. അതിനു ശേഷം അഴിമതി കൊഴുക്കുകയാണ്.” -ഉത്തർപ്രദേശിലെ ഒരു എംഎൽഎ ഫേസ്ബുക്കിലെഴുതിയ കവിതയുടെ സാരമാണിത്.

ശ്യാംപ്രസാദ് എന്ന ബിജെപി എംഎൽഎയുടെ രോഷം കവിതയായി ഒഴുകിയത് ദേശീയതലത്തിൽ തന്നെ വാർത്തയായി മാറിയിട്ടുണ്ട്. യോഗിയെ മുഖ്യമന്ത്രിയാക്കിയതിൽ എതിർപ്പുള്ളവരുടെ സ്വരങ്ങൾ ഉയർന്നു തുടങ്ങിയതിന്റെ സൂചനയായും ഈ ഫേസ്ബുക്ക് കവിത വിലയിരുത്തപ്പെടുന്നു.

അഴിമതി വളരുന്നതാണ് ജനങ്ങൾ മാറിച്ചിന്തിക്കാൻ കാരണമായതെന്ന് ശ്യാം പ്രകാശ് കവിതയിലൂടെ ചൂണ്ടിക്കാട്ടി.

കൈരാനയിൽ രാഷ്ട്രീയ ലോക്ദളും നൂർപുറിൽ സമാജ്‌വാദി പാർട്ടിയുമാണ് വിജയിച്ചത്. രണ്ടിടത്തും ബിജെപിക്ക് കാര്യമായ തിരിച്ചടി പിണഞ്ഞു. കൈരാനയിൽ വിവിധ പ്രതിപക്ഷ കക്ഷികളുടെ ഐക്യം സാധ്യമായിരുന്നു. ഇത് 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാസഖ്യം രൂപപ്പെടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

ശ്യാം പ്രകാശിന്റെ കവിത

पहले गोरखपुर, फूलपुर और अब कैराना,नूरपुर में भाजपा की हार का है हमें दुःख!
★★★★★★★★★

किन्तु वर्तमान हकीकत की पाँच लाइनें
________________
मोदी नाम से पा गए राज।
कर न सके जनता मन काज।।

संघ,संगठन हाथ लगाम।
मुख्यमंत्री भी असहाय।।

जनता और विधायक त्रस्त।
अधिकारी,अध्यक्ष भी भ्रष्ट।।

उतर गई पटरी से रेल।
फेल हुआ, अधिकारी राज।।

समझदार को है ये इशारा।
आगे है अधिकार तुम्हारा।।

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍