ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി എംപിമാര്‍ മുങ്ങി, അവസരം മുതലാക്കി കോണ്‍ഗ്രസ്, കലിപ്പുമായി മോദിയും അമിത് ഷായും

പിന്നാക്ക വിഭാഗ കമ്മിഷനുമായ ബന്ധപ്പെട്ട ബില്‍ പാസ്സായത് കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതികളോടെ

പിന്നാക്ക വിഭാഗ കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗദി ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയത് കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേഗഗദികളോടെ. ഇതിനു സഹായകമായതാകട്ടെ ബിജെപി എംപിമാര്‍ തന്നെ. സഭയില്‍ നിന്നും ബിജെപി എംപിമാര്‍ ‘ മുങ്ങി’യതോടെയാണ് കോണ്‍ഗ്രസിന് അവസരം മുതലാക്കാനായത്. സഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കിയിട്ടും ഇങ്ങനെ സംഭവിച്ചത് സര്‍ക്കാരിനു വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ അസ്വസ്ഥരാണ്. മുങ്ങിയ എംപിമാരെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ശാസിച്ചതായാണു റിപ്പോര്‍ട്ട്.

സഭയില്‍ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ജനങ്ങള്‍ വോട്ടു ചെയ്തു വിടുന്നതെന്ന് ഓര്‍ക്കണമെന്നു മന്ത്രിമാര്‍ അടക്കമുള്ള ലോക്‌സഭ അംഗങ്ങളെ ഷാ ഓര്‍മ്മപ്പെടുത്തിയെന്നും ഇത്തരം മുങ്ങലുകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ യോഗത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രധാനമന്ത്രി മോദിയും ഈ സംഭവത്തില്‍ തന്റെ അനിഷ്ടം പ്രകടമാക്കിയിരുന്നു. സഭയില്‍ ഹാജരായിക്കണമെന്ന മോദിയുടെ നിര്‍ദേശം തള്ളിയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ 30 ഓളം എംപിമാര്‍ രാജ്യസഭയില്‍ ഹാജരാകാതിരുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍