ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം തുറന്നു കാട്ടപ്പെട്ടു: പിണറായി വിജയൻ

ശ്രീധരൻപിള്ള യുവമോർച്ചയുടെ ഒരു യോഗത്തിൽ സംസാരിച്ചത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപിയുടെ വൃത്തികെട്ടതും വഞ്ചനാപരവുമായ രാഷ്ട്രീയം തുറന്നു കാട്ടപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗൂഢാലോചന ചെയ്തെന്ന് വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവൃത്തിയിൽ സംസ്ഥാന അധ്യക്ഷൻ വരെ പങ്കാളിയായെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും ഇത് അപലപിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ശബരിമലയിൽ തങ്ങൾ പ്രത്യേക അജണ്ട നടപ്പാക്കിയെന്നും അതിൽ എല്ലാ പാർട്ടികളും വന്നു വീഴുകയായിരുന്നെന്നും ശ്രീധരൻപിള്ള യുവമോർച്ചയുടെ ഒരു യോഗത്തിൽ സംസാരിച്ചത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതെസമയം തന്റെ പ്രസംഗത്തിൽ അപാകതയില്ലെന്ന നിലപാടിലാണ് പിഎസ് ശ്രീധരൻപിള്ള.

കേരളത്തിലെ മാധ്യമങ്ങളില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആരോപണവും ബിജെപി സംസ്ഥാന പ്രസിഡണ്ട് ഉന്നയിക്കുന്നു. ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. ശബരിമല വിഷയത്തില്‍ ബിജെപിക്ക് രാഷ്ട്രീയ ലക്‌ഷ്യം ഉണ്ടാകുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

മാധ്യമങ്ങളില്‍ ‘സിപിഎം ഫ്രാക്ഷന്‍’; ബിജെപി എംപിയുടെ ചാനല്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു: ശ്രീധരന്‍ പിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍