സിനിമാ വാര്‍ത്തകള്‍

‘തിരക്കഥ ആരുടെതെന്ന് വിഷയമല്ല’; രണ്ടാമൂഴവുമായി മുന്നോട്ടു പോകുമെന്ന് നിർമാതാവ് ബിആർ ഷെട്ടി

അതെ സമയം രണ്ടാമുഴം എന്ന സിനിമ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിട്ടുണ്ട്

മഹാഭാരതം സിനിമയുടെ ചീത്രീകരണം വൈകുന്നതിനാല്‍ തിരക്കഥ തിരിച്ചുവാങ്ങുമെന്ന് എം.ടി.വാസുദേവന്‍ നായര്‍ അറിയിച്ചതിന് പിന്നാലെ സിനിമ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതികരിച്ച് സിനിമയുടെ നിര്‍മ്മിതാവ് ഡോ.ബി.ആര്‍.ഷെട്ടി രംഗത്തെത്തി.

എം.ടി. വാസുദേവന്‍ നായര്‍ തിരിച്ചു വാങ്ങുന്നതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതികരിച്ച ഡോ.ബി.ആര്‍.ഷെട്ടി, തിരക്കഥ ആരുടേതെന്നത് തന്‍റെ വിഷയമല്ലെന്നും മഹാഭാരതം പോലുള്ള വലിയൊരു കഥ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യമെന്നും പ്രതികരിച്ചു. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അത് എന്റെ കടമയായി കരുതുന്നതായും ഡോ.ബി.ആര്‍.ഷെട്ടി പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ബി ആർ ഷെട്ടി നിലപാട് വ്യക്തമാക്കിയത്.

ഇതിഹാസ നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌് എം ടി വാസുദേവൻ നായർ പിണറാകുന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തു വന്നത്. സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നതാണ‌് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്ന് റിപ്പോട്ടുകളുണ്ട്. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌് എം ടി കോഴിക്കോട‌് മുൻസിഫ‌് കോടതിയെ സമീപിച്ചു.തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു.

അതെ സമയം രണ്ടാമുഴം എന്ന സിനിമ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിട്ടുണ്ട്. എംടിയെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും, എംടി യെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ് ബുക്ക് പേജിലായിരുന്നു സംവിധായകന്റെ പ്രതികരണം.

“രണ്ടാമൂഴം ആയിരം കോടി ആയിരം കോടിയിലേറെ രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന സിനിമയാണ് മഹാഭാരതം. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാളവും ഹിന്ദിയും ഉള്‍പ്പെടെ പല ഭാഷകളില്‍ സിനിമ നിര്‍മ്മിക്കാനാണ് പദ്ധതി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഇതുമായി മുന്നോട്ട് പോകുന്നുണ്ട്. ഇക്കാര്യത്തിലൊന്നും ഒരു മാറ്റവും ഇല്ല. തിരക്കഥയുടെ കാര്യത്തില്‍ എനിക്ക് പ്രത്യേകിച്ച് നൃബന്ധമില്ല.” ബി ആർ ഷെട്ടി പറഞ്ഞു.

മോഹൻലാലിന്റെ രണ്ടാമൂഴം സിനിമയുടെ തിരക്കഥ എം ടി തിരിച്ചു വാങ്ങുന്നു; കേസ് ഫയൽ ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍