UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയയാൾ 48 മണിക്കൂറിനുള്ളിൽ അണുബാധ മൂലം മരിച്ചു

നേരത്തെയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ബിസിനസ്സുകാരന് ദാരുണാന്ത്യം. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. ശ്വാസതടസ്സവും, കഴുത്തിലും മുഖത്തും തിണർത്തു പൊന്തലും അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുംബൈയിലെ ചിഞ്ച്പോക്ലിയിലെ ഒരു ക്ലിനിക്കിൽ നിന്നാണ് മുടി മാറ്റി വെച്ചത്. 43 വയസ്സുകൾ ഇദ്ദേഹം ബിസിനസ്സുകാരനാണ്.

വലിയ അപകടസാധ്യതയില്ലാത്തതും മരണസാധ്യതെ തീരെ കുറഞ്ഞതുമായ ഒന്നാണ് മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. ഇപ്പോഴത്തെ സംഭവം ആരോഗ്യരംഗത്ത് ആശങ്കകളുയർ‌ത്തിയിട്ടുണ്ട്. കടുത്ത അലർജി (anaphylaxis) ബാധ ഇദ്ദേഹത്തിനുണ്ടായി എന്നാണ് ലഭ്യമായ വിവരം. ഇത് ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിച്ചു.

സംഭവത്തിൽ യാദൃശ്ചിക മരണത്തിനുള്ള റിപ്പോർട്ടാണ് നിലവിൽ തയ്യാറാക്കിയിട്ടുള്ളത്. കേസിൽ ഇതുവരെ പരാതികളൊന്നും എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡോക്ടർമാരുടെ ഭാഗത്തു നിന്നുള്ള അശ്രദ്ധയാണോ മരണകാരണമെന്നത് ഇതുവരെ ഉറപ്പാക്കപ്പെട്ടിട്ടില്ല. ഈ പ്രശ്നം പരിശോധിക്കാൻ ഡോക്ടർമാരുടെ ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അതിനു ശേഷമായിരിക്കും എഫ്ഐആർ ഇടുന്നതെന്നും പൊലീസ് പറയുന്നു.

നേരത്തെയും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍