ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളെ അധിക്ഷേപിച്ചു: കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ കേസ്സെടുത്തു

നടനെതിരെ കേസ്സെടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ശബരിമലയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിധി പറഞ്ഞ സുപ്രീംകോടതിക്കും, വിധി നടപ്പാക്കുന്ന സർക്കാരിനുമെതിരെ പ്രസംഗിക്കവെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടൻ കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. ശബരിമലയിൽ വരുന്ന സ്ത്രീകളെ രണ്ടായി കീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചു കൊടുക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന.

കൊല്ലം ചവറയിൽ ശബരിമല വിശ്വാസ സംരക്ഷണ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടനെതിരെ കേസ്സെടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചവറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ തന്റെ പരാമർശത്തിൽ മാപ്പ് ചോദിച്ച് കൊല്ലം തുളസി രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരാവേശത്തിന് പറഞ്ഞു പോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍