Top

വലന്റൈൻസ് ദിനം 'സഹോദരീ ദിന'മായി ആചരിക്കണമെന്ന് സർവ്വകലാശാല

വലന്റൈൻസ് ദിനം
വലന്റൈൻസ് ദിനം ഇത്തവണ 'സഹോദരീ ദിന'മായി ആചരിക്കണമെന്ന് പാകിസ്താനിലെ ഫൈസലാബാദ് കാർഷിക സർവ്വകലാശാല. സർവ്വകലാശാല വൈസ് ചാൻസലർ സഫർ ഇക്ബാൽ രൺധാവയാണ് ഈ ഉത്തരവിട്ടത്.

ആഘോഷത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്കാർഫ്, പർദ്ദ തുടങ്ങിയവ സമ്മാനമായി നൽകാനും സർവ്വകലാശാല അനുവദിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സഫർ ഇക്ബാൽ പറഞ്ഞു.

പാശ്ചാത്യ സംസ്കാരം മോശമാണെന്ന അഭിപ്രായം വിസിക്കില്ലെങ്കിലും ഇസ്ലാമിക സംസ്കാരത്തോളം പോരില്ല എന്ന അഭിപ്രായവും അദ്ദേഹം പങ്കുവെക്കുന്നു. പാകിസ്താനിൽ സഹോദരിമാർ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്ന് വലന്റൈന്‍സ് ദിനം സഹോദരീദിനമായി ആചരിക്കുന്നതിലൂടെ ലോകം മനസ്സിലാക്കുമെന്നും വിസി വിശ്വസിക്കുന്നു.

Next Story

Related Stories