ട്രെന്‍ഡിങ്ങ്

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി മറികടക്കാൻ കേന്ദ്രത്തിന് നിയമനിർമാണമാകാം

പുനപ്പരിശോധനാ ഹരജി നൽകില്ലെന്ന് സംസ്ഥാന സർക്കാർ ധാർമിക തടസ്സമാണെങ്കിൽ കേന്ദ്ര സർക്കാരിന് പ്രസ്തുത ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാർഗമുണ്ട്.

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി മറികടക്കാൻ നിയമനിർമാണമാകാമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ഭരണഘടനാപരമായ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. പുനപ്പരിശോധനാ ഹരജി നൽകില്ലെന്ന് സംസ്ഥാന സർക്കാർ ധാർമിക തടസ്സമാണെങ്കിൽ കേന്ദ്ര സർക്കാരിന് പ്രസ്തുത ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാർഗമുണ്ട്.

ഭരണഘടനയുടെ സംസ്ഥാന പട്ടികയിലും പൊതുപ്പട്ടികയിലും ഉൾ‍പ്പെട്ട വിഷയമാണിത്. സംസ്ഥാനപ്പട്ടികയിലെ ഏഴാം വിഷയമാണ് സംസ്ഥാനങ്ങൾക്കുള്ളിലെ തീർത്ഥാടന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അധികാരം സംസ്ഥാനങ്ങൾക്ക് നൽകുന്നത്. ധർമസ്ഥാപനങ്ങളുമായും (ചാരിറ്റി ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ്) മതസ്ഥാപനങ്ങളുമായും (റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ്) ബന്ധപ്പെട്ട് നിയമനിർമാണം നടത്താൻ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ടെന്ന് പൊതുപ്പട്ടികയിൽ പറയുന്നുണ്ട്.

അതെസമയം, ഭരണഘടനാവിരുദ്ധമെന്ന് കണ്ട് കോടതി റദ്ദ് ചെയ്ത ആചാരം പുനസ്ഥാപിക്കാൻ നിയമനിർമാണ് നടത്തുക സാധ്യമാണോയെന്ന കാര്യം റിപ്പോർട്ട് പറയുന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന ആചാരവും, 1965ലെ കേരള ക്ഷേത്രപ്രവേശന നിയമത്തിലെ ചില വകുപ്പുകളും സുപ്രീംകോടതി നീക്കം ചെയ്തത് അവയ്ക്ക് ഭരണഘടനാപരമായ സാധുത ഇല്ലെന്ന് കണ്ടിട്ടാണ്. ഭരണഘടനയെ മറികടന്ന് നിയമനിർമാണം നടത്തിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന പ്രശ്നം മാത്രമേ നിലവിലുള്ളൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍