Top

കേന്ദ്ര പ്രളയദുരിത ഉന്നതതലയോഗം ഇന്ന്; കേരളത്തിലെ പ്രളയക്കെടുതി പരിഗണിക്കില്ല

കേന്ദ്ര പ്രളയദുരിത ഉന്നതതലയോഗം ഇന്ന്; കേരളത്തിലെ പ്രളയക്കെടുതി പരിഗണിക്കില്ല
പ്രളയദുരിതം അനുഭവിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നത് തീരുമാനിക്കാനുള്ള കേന്ദ്ര ഉന്നതതല യോഗം ഇന്ന് നടക്കും. ഈ യോഗത്തിൽ കേരളത്തിലെ പ്രളയക്കെടുതി പരിഗണിക്കില്ല.

സംസ്ഥാനം റിപ്പോർട്ട് നൽകിയില്ലെന്നും അതിനാലാണ് ഇന്നത്തെ യോഗത്തിൽ പരിഗണിക്കാത്തതെന്നുമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളനാശം യോഗത്തിൽ പരിഗണനയ്ക്കെടുക്കും. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളെ മാത്രം പരിഗണിച്ച് കേന്ദ്ര ഉന്നതതല യോഗം നടക്കുന്നത്. വിദേശങ്ങളിൽ നിന്ന് കേരളം സഹായം തേടുന്നതിനെയും കേന്ദ്ര വിലക്കിയിരുന്നു. വിദേശങ്ങളിൽ മന്ത്രിമാർ പോയി സംഭാവനകൾ സ്വീകരിക്കുന്നതും കേന്ദ്രം തടയാൻ ശ്രമിക്കുന്നുണ്ട്.

Next Story

Related Stories