TopTop
Begin typing your search above and press return to search.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രളയബാധിത മേഖലകളില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രളയബാധിത മേഖലകളില്‍
മഴക്കെടുതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നു. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് സന്ദര്‍ശനം നടത്തുന്നത്. രാവിലെ എട്ട് മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരെത്തും.ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന മുഖ്യമന്ത്രി അവിടത്തെ ദുരിതാശ്വാസ ക്യാംപാണ് ആദ്യം സന്ദര്‍ശിക്കുക.

പിന്നീട് കോഴഞ്ചേരിക്ക് പുറപ്പെടും. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും.ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലാകും മുഖ്യമന്ത്രി എത്തുക. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.

Next Story

Related Stories