ന്യൂസ് അപ്ഡേറ്റ്സ്

യുവതീപ്രവേശനം അനുവദിക്കുന്ന മുൻ വിധി ഇപ്പോഴും നിലനിൽക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

സുപ്രീം കോടതിയുടെ തീരുമാനം സംബന്ധിച്ച് നിയമ വശങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കോടതിയുടെ പുതിയ തീരുമാനത്തിലും മുൻ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്. യുവതീപ്രവേശനം അനുവദിക്കുന്ന മുൻ വിധി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ നൽകിയ വിധി നിലനില്‍ക്കുന്നുവെന്നാണ് തനിക്ക് മനസ്സിലായതെന്നും കോടതിയുടെ ഉത്തരവിൽ മറ്റെന്തെങ്കിലും നിയമപ്രശ്നമുണ്ടോയെന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും പിണറായി വ്യക്തമാക്കി.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംഘർഷരഹിതമായ മണ്ഡലകാലത്തിന് വഴിയൊരുക്കിയതായി മന്ത്രി എകെ ബാലൻ പ്രതികരിച്ചു. സുപ്രീംകോടതിയുടെ തീരുമാനം ഉചിതമായതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതിയുടെ പുതിയ വിധി സർക്കാർ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍