UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവധിപ്രഖ്യാപനം: ട്രോളുകൾ മാത്രം പോരെന്ന് കളക്ടർ വാസുകി

‘സി 5 – ചേഞ്ച് ക്യാന്‍ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച്’ എന്ന പേരിൽ നടപ്പാക്കുന്ന പരിപാടിയിലേക്കാണ് വാസുകി ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടത്.

മഴക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ട്രോളുകൾ താൻ ആസ്വദിച്ചെന്നും എന്നാൽ ട്രോളുകൾക്കപ്പുറം ചിലതുകൂടി താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജ് ജനങ്ങൾക്ക് അഭിപ്രായങ്ങൾ പറയാനും ചർച്ച ചെയ്യാനുമുള്ള ഇടമായി മാറുന്നതിൽ തനിക്കാഹ്ലാദമുണ്ടെന്ന് കുറിച്ച വാസുകി, ദുരന്തങ്ങൾക്കെതിരായ പ്രവർത്തനങ്ങളിൽ അവരുടെ പിന്തുണ ആവശ്യപ്പെട്ടു.

‘സി 5 – ചേഞ്ച് ക്യാന്‍ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച്’ എന്ന പേരിൽ നടപ്പാക്കുന്ന പരിപാടിയിലേക്കാണ് വാസുകി ജനങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടത്. അന്തരീക്ഷ മലിനീകരണം ലഘൂകരിച്ച്, ആഗോളതാപനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ഒഴിവാക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുകയാണ് ‘സി 5 – ചേഞ്ച് ക്യാന്‍ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച്’ പരിപാടിയുടെ ലക്ഷ്യം. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായവും തേടുന്നുണ്ട്.

വാസുകിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട സുഹൃത്തുക്കളെ (ട്രോളൻമാരെ ,ട്രോളത്തികളെ) ,
ശക്തമായി പെയ്യ്ത മഴയെത്തുടർന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളും മറ്റും തമാശയിൽ പൊതിഞ്ഞ് അവതരിപ്പിക്കുക അത്ര എളുപ്പമല്ല അതിനാൽതന്നെ ആകർഷവും ഉർജ്ജസ്വലവുമായി അഭിപ്രായം രേഖപ്പെടുത്താനുള്ള നിങ്ങളുടെ കഴിവിനെ ആസ്വദിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടും ഒരു നിർദ്ദേശം മുന്നോട്ടുവെക്കാൻ ആഗ്രഹിക്കുന്നു .
ആഗോളതാപനവും മനുഷ്യകേന്ദ്രികൃതവുമായ പ്രവൃത്തികളും കൊണ്ട് രുപാന്തരപ്പെട്ട കാലാവസ്ഥ വ്യതിയാനമാണ് പേമാരിയുടെ ഉറവിടം .ഈ വ്യതിയാനം നമുക്കും വരും തലമുറക്കും അപകടകരമായ ഭാവി പ്രദാനം ചെയ്യുമെന്നിരിക്കെ ,ഇതിനെചെറുക്കാനുള്ള പ്രധിവിധിക്കൊപ്പം നിങ്ങളുടെ കഴിവിനെയും ഊർജ്ജത്തെയും കർമ്മോൽസുഗതയേയും വിലപ്പെട്ട സമയത്തെയും ചേർത്തുനയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
ഊർജസ്വലരായ നിങ്ങളുടെയൊക്കെ ഒത്തൊരുമയോടുകൂടിയുള്ള പിന്തുണ ഈ ഘട്ടത്തിൽ Change Can Change Climate Change ഉദ്യമം ആവശ്യപ്പെടുകയാണ് .സുസ്ഥിരമായ ഭാവിയെ ലക്ഷ്യമിടുന്ന C5-ന് നിങ്ങളുടെ പ്രവർത്തനവും നിരീക്ഷണവും ക്രിയാത്മകതയും അനിവാര്യമാണ് .അതിനായി നമുക്കൊരുമിച്ചു ഒത്തുചേർന്ന് ഭൂമിയുടെ നിലനിൽപ്പിനായി പൊരുതാം ,ഇത്തരം ദുരിതങ്ങളെ തടുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍