ന്യൂസ് അപ്ഡേറ്റ്സ്

കോൺഗ്രസ്സ് നേതാക്കളും ശബരിമലയിലേക്ക്; സ്ഥിതിഗതികൾ വിലയിരുത്തും

ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കോൺഗ്രസ്സ് നേതാക്കൾ സന്നിധാനത്തേക്ക്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് കോൺഗ്രസ്സ് നേതാക്കൾ ശബരിമലയിലെത്തുക.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വിഎസ് ശിവകുമാർ എന്നിവരും സംഘത്തിലുണ്ടാകും എന്നാണറിയുന്നത്. നാളെ പതിനൊന്നു മണിയോടെ ഇവർ ശബരിമലയിലെത്തും.

പ്രളയാനന്തരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ടോ എന്ന കാര്യമാണ് ഇവർ പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യങ്ങൾ ജനങ്ങളറിയേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ശബരിമലയിലെ ശോച്യാവസ്ഥയും ഭക്തജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും അറിയാനും നേരിട്ട് മനസിലാക്കാനുമാണ് തങ്ങൾ ചെല്ലുന്നതെന്നും അദ്ദേഹം പോയി. ശബരിമല വിഷയത്തിൽ സ്വതന്ത്രനിലപാടാണ് വേണ്ടതെന്ന് കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനപ്രകാരമാണ് ഈ നീക്കം.

അയ്യപ്പനെ രക്ഷിക്കാന്‍ ഇത് മൂന്നാം ഹര്‍ത്താല്‍; ജനത്തിനെ ആര് രക്ഷിക്കും?

‘അയ്യപ്പൻ’ എന്റെ ചിരകാല സ്വപ്നം : ഒടുവിൽ പൃഥ്വിരാജ് പ്രഖ്യാപിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍