UPDATES

ട്രെന്‍ഡിങ്ങ്

‘നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാൽ കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കും മാത്രമായിരിക്കും ഉത്തരവാദിത്വം’: സുധാകർ റെഡ്ഢി

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ കോൺഗ്രസ് വലിയ പരാജയമാണെന്ന് സുധാകർ റെഡ്ഢി ആരോപിച്ചു.

കോൺഗ്രസ്സിനെ വിമർശിച്ച് സിപിഐ. കോഴിക്കോട് ടൗൺഹാളിൽ എൽ‌ഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യവെ സിപിഐ ജനറൽ സെക്രട്ടറിയാണ് കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കുമെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത്. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍, ദളിത് -ആദിവാസി വിഭാഗങ്ങള്‍, ബുദ്ധിജീവികള്‍ എന്നിവര്‍ സംഘപരിവാര്‍ രാഷ്ട്രീയത്താല്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇതിനെതിരെ രൂപപ്പെടുന്ന പ്രതിപക്ഷ ഐക്യത്തോട് പുറംതിരിഞ്ഞ് നിൽക്കുകയാണ് കോൺഗ്രസ്സ്. കേരളത്തിൽ ബിജെപിയെ ശക്തമായി നേരിടുന്ന ഇടതുപക്ഷത്തിനെതിരെയാണ് കോൺഗ്രസ്സ് അധ്യക്ഷൻ മത്സരിക്കുന്നതെന്നും സുധാകർ റെഡ്ഢി പറഞ്ഞു.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ കോൺഗ്രസ് വലിയ പരാജയമാണെന്ന് സുധാകർ റെഡ്ഢി ആരോപിച്ചു. ബിജെപി അധികാരത്തില്‍ തുടരാനും കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചെത്താനും ശ്രമം നടത്തുമ്പോള്‍ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മൊത്തം തകർക്കുകയാണ് ബിജെപിയുടെ നയങ്ങൾ ചെയ്തതെന്ന് സുധാകർ റെഡ്ഢി കുറ്റപ്പെടുത്തി. കൊള്ളക്കാരും വഞ്ചകരുമാണ് സര്‍ക്കാരിന്റെയും മോഡിയുടെയും സുഹ്യത്തുക്കള്‍. വര്‍ഷത്തില്‍ രണ്ട് കോടി തൊഴിലവസരങ്ങളെന്ന വാഗ്ദാനം നൽകിയാണ് മോദി അധികാരത്തിലെത്തിയത്. ഇത് പാലിക്കാതെ യുവാക്കളെ വഞ്ചിക്കുകയായിരുന്നു മോദിയെന്നും അദ്ദേഹം ആരോപിച്ചു.

പൊതുയോഗത്തില്‍ എം മോഹനന്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ സി എന്‍ ചന്ദ്രന്‍, ടി വി ബാലന്‍, കെ ജി പങ്കജാക്ഷന്‍, മാത്യൂ ടി തോമസ്, മനയത്ത് ചന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, സി പി ഹമീദ്, അഡ്വ. സൂര്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി കെ നാസര്‍ സ്വാഗതം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍