UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ ശശിക്കെതിരായ ലൈംഗികാരോപണം : എ കെ ബാലനും, പി കെ ശ്രീമതിയും അംഗങ്ങളായ കമ്മീഷൻ അന്വേഷിക്കും

ഏത് അന്വേഷണത്തെയും ആര്‍ജവത്തോടെ നേരിടുമെന്നും എം.എല്‍.എ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല. അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കും.

പി.കെ ശശിക്കെതിരായ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം. അന്വേഷണത്തിനായി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങിയ കമ്മീഷനെ നിയോഗിച്ചു. അനാവശ്യ പരസ്യപ്രസ്താവന നടത്തരുതെന്ന് ശശിക്ക് നിര്‍ദ്ദേശം നല്‍കി. മൊഴിയെടുക്കല്‍ വേഗത്തിലാക്കുമെന്ന് പി.കെ ശ്രീമതി അറിയിച്ചു.

തനിക്കെതിരായ ലൈംഗിക ആരോപണ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പി.കെ ശശി പറഞ്ഞു. ഏത് അന്വേഷണത്തെയും ആര്‍ജവത്തോടെ നേരിടുമെന്നും എം.എല്‍.എ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല. അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കും. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്ത് പറയില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും എം.എല്‍.എ ആവർത്തിച്ചു.

അതേ സമയം ലൈംഗിക പീഡനാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പി.കെ ശശി എം.എല്‍.എ ഇന്ന് വിളിച്ചുചേര്‍ത്ത സി.പി.ഐ.എം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം നടന്നില്ല. യോഗത്തിന് മൂന്ന് അംഗങ്ങള്‍ മാത്രമാണ് വന്നത്.യോഗം വീണ്ടും നാളെ നാല് മണിക്ക് ചേരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍