TopTop

കുപ്പിവെള്ള നിർമാതാക്കൾക്ക് താക്കീതുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ; ഈ നമ്പരുകൾ സേവ് ചെയ്യൂ!

കുപ്പിവെള്ള നിർമാതാക്കൾക്ക് താക്കീതുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ; ഈ നമ്പരുകൾ സേവ് ചെയ്യൂ!
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (BIS) വ്യവസ്ഥകളും ലംഘിക്കുന്ന കുപ്പിവെള്ള നിർമാതാക്കൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനു പുറമെ ഇതിന്മേൽ കടുത്ത നടപടികൾ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്നും കമ്മീഷണറുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ കുപ്പിവെള്ള ഉൽപ്പാദനം നടത്താൻ പാടുള്ളതല്ല. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് നിയമം അനുശാസിക്കുന്ന ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെയും BIS സർട്ടിഫിക്കേഷൻ കൂടാതെയും കുപ്പിവെള്ളം ഉൽപ്പാദിപ്പിക്കാൻ പാടുള്ളതല്ലെന്നും വാർത്താക്കുറിപ്പ് പറഞ്ഞു.

നിയമം ലംഘിക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അതാത് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരെയോ ഭക്ഷ്യസുരക്ഷാ മൊബൈൽ വിജിലൻസ് സ്ക്വാഡിനെയോ അറിയിക്കണം. ഭക്ഷ്യസുരക്ഷാ ടോൾ ഫ്രീ നമ്പരിലും വിവരം നൽകാവുന്നതാണ്.

ടോൾ ഫ്രീ നമ്പർ - 1800 425 1125
തിരുവനന്തപുരം - 8943346181
കൊല്ലം - 8943346182
പത്തനംതിട്ട - 8943346183
ആലപ്പുഴ - 8943346184
കോട്ടയം - 8943346185
ഇടുക്കി - 8943346186
എറണാകുളം - 8943346187
തൃശ്ശൂർ - 8943346188
പാലക്കാട് - 8943346189
മലപ്പുറം - 8943346190
കോഴിക്കോട് - 8943346191
വയനാട് - 8943346192
കണ്ണൂർ - 8943346193
കാസറഗോഡ് - 8943346194

മൊബൈൽ വിജിലൻസ് സ്ക്വാഡ്, തിരുവനന്തപുരം - 8943346195
മൊബൈൽ വിജിലൻസ് സ്ക്വാഡ്, എറണാകുളം - 8943346196
മൊബൈൽ വിജിലൻസ് സ്ക്വാഡ്, കോഴിക്കോട് - 8943346197

http://www.azhimukham.com/opinion-why-youths-are-not-protesting-writes-bsanthosh/

Next Story

Related Stories