ന്യൂസ് അപ്ഡേറ്റ്സ്

കുടകിലെ ദുരിതാശ്വാസ ക്യാമ്പിൽ ആയിരങ്ങളുടെ വിശപ്പാറ്റി മലയാളി ദമ്പതികൾ

Print Friendly, PDF & Email

തങ്ങളുടെ മകനായ രാജിവുമൊത്താണ് ഈ ദമ്പതികൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

A A A

Print Friendly, PDF & Email

കേരളം പ്രളയദുരിതത്തിൽ പെട്ടതിനു പിന്നാലെ കർണാടകത്തിലെ കുടക് മേഖലയിലും പ്രകൃതിദുരന്തങ്ങളിൽ പെട്ടിരിക്കുകയാണ്. കേരളം കർണാടകത്തെ സഹായിക്കാൻ പറ്റിയ അവസ്ഥയിലല്ല. എങ്കിലും തങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്ന ചുറ്റുമുള്ള മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണാതിരിക്കാൻ മലയാളിയായ ഒരാൾക്കും സാധിക്കുന്നില്ല. കുടകിൽ അതിവർഷ ദുരിതത്തിൽ പെട്ടവര്‍ക്ക് കൈത്താങ്ങ് നൽ‌കുകയാണ് ഈ മലയാളി ദമ്പതികൾ.

76കാരനായ വേലായുധനും 64കാരിയായ പാർവ്വതിയുമാണ് കുശാൽനഗറിലെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം ദുരിതബാധിതർക്ക് എത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പിലുള്ള 1400 പേർക്ക് ഇവർ ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്നുണ്ട്. കഴിഞ്ഞ എട്ട് ദിവസമായി ഇവർ ഈ ജോലി ചെയ്തു കൊണ്ടിരിക്കുന്നു.

കേരളത്തിൽ നിന്ന് കുടകിലെ കുശാൽനഗറിലേക്ക് കുടിയേറിയവരാണ് ഈ ദമ്പതികൾ. കഴിഞ്ഞ അമ്പതു വർഷമായി ഇവർ കുശാൽനഗറിൽ സ്ഥിരതാമസമാണ്.

കേരളത്തിൽ ഇവര്‍ക്ക് ബന്ധുക്കളുണ്ടെങ്കിലും അവരുമായി വളരെക്കാലമായി ബന്ധപ്പെട്ടിട്ട്. വെള്ളപ്പൊക്കക്കെടുതി തങ്ങളുടെ ബന്ധുക്കളെ ബാധിച്ചിട്ടുണ്ടോ എന്നുപോലും ഇവർക്ക് അറിയില്ല.

തങ്ങളുടെ മകനായ രാജിവുമൊത്താണ് ഈ ദമ്പതികൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍