ന്യൂസ് അപ്ഡേറ്റ്സ്

5 വയസ്സുകാരിയെക്കൊണ്ട് സ്കൂട്ടറോടിപ്പിച്ചു; പിതാവിന്റെ ലൈസൻസ് റദ്ദാക്കി

ലൈസൻസ് റദ്ദാക്കാൻ ആർടിഒക്ക് നിർദ്ദേശം നൽകി.

തിരക്കേറിയ റോഡിൽ അഞ്ചു വയസ്സുകാരിയെക്കൊണ്ട് സ്കൂട്ടറോടിപ്പിച്ച പിതാവിന്റെ ലൈസൻസ് റദ്ദാക്കി. ഇടപ്പള്ളിയിലെ റോഡിലൂടെ പള്ളുരുത്തി സ്വദേശി ഷിബു ഫ്രാൻസിസാണ് സ്കൂട്ടറിന്റെ സ്റ്റീയറിങ് മുമ്പിൽ നിൽക്കുകയായിരുന്ന മകളുടെ കൈകളിലേൽപ്പിച്ചത്. സ്കൂട്ടറിൽ ഷിബുവിനൊപ്പം ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. ഇതുവഴി പോയ കാറിലെ യാത്രക്കാരനാണ് ദൃശ്യം പകർത്തിയത്.

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെയാണ് മോട്ടോർവാഹന വകുപ്പിന്റെ ശ്രദ്ധയിൽ പെടുന്നതും നടപടിയെടുക്കാൻ തീരുമാനിക്കുന്നതും.

ഷിബുവിനെ മട്ടാഞ്ചേരി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ശേഷം ലൈസൻസ് റദ്ദാക്കാൻ ആർടിഒക്ക് നിർദ്ദേശം നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍