സോഷ്യൽ വയർ

‘മറുകരയില്‍ നാം കണ്ടീടും, സ്വര്‍ണത്തെരുവില്‍ വീണ്ടും:’ സഹോദരനു പിന്നാലെ ജിഫിലിയും പോയി

സഹോദരൻ ജിഫി മരിച്ചപ്പോള്‍ അവന്റെ മ‍ൃതദേഹത്തിനരികിലിരുന്ന് സഹോദരി ജിഫിലി വിതുമ്പലോടെ പാട്ടു പാടുന്ന വീഡിയോ കണ്ണു നിറയ്ക്കുന്ന അനുഭവമാകുകയാണ്. അമ്പത് ദിവസങ്ങൾക്കു മുമ്പാണ് ജിഫിലിയുടെ സഹോദരൻ മരിച്ചത്. ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജിഫിലിയും സമാനമായ രീതിയിൽ മരണപ്പെട്ടുവെന്ന വാർത്തയാണ് വരുന്നത്. ജിഫി മരിച്ചുകിടന്ന അതേ മുറിയിലാണ് ജിഫിലിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് മക്കളെ നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ എക്കാലയില്‍ ജോര്‍ജ്- സോഫി ദമ്പതിമാരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിയില്ല. നവംബര്‍ 26-ന് ആണ് സൗദിയിലെ വീട്ടിലുള്ള മുറിയില്‍ ഉറക്കത്തില്‍ ജിഫിന്‍ (26) മരിക്കുന്നത്. ചടങ്ങുകള്‍ കഴിഞ്ഞ് സൗദിയില്‍ പോയ ജിഫിലി (24) ഈ മാസം 12നും മരിച്ചു.

ഭർത്താവ് ശ്രീക്കും രണ്ടു വയസ്സുള്ള മകൾക്കുമൊപ്പം സൗദിയിൽ തന്നെയാണ് ജിഫിലി കഴിഞ്ഞിരുന്നത്. ജിഫിലിക്ക് ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിയുണ്ടായിരുന്നു. ശവസംസ്കാരം പിന്നീട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍