ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടെന്ന് ഒ രാജഗോപാൽ

“നിയമം ലംഘിക്കുന്നവർ‌ക്കാണ് സർക്കാർ ഇപ്പോൾ സുരക്ഷയൊരുക്കുന്നത്.”

ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കെതിരെ ആക്രമണം നടക്കുന്നത് സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് കേരള നിയമസഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ. റിപ്പബ്ലിക് ചാനലിനോടാണ് ഒ രാജഗോപാൽ ഇതു പറഞ്ഞത്.

സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്നും സ്ത്രീകളുടെയും മറ്റ് ഭക്തരുടെയും സുരക്ഷയ്ക്കു വേണ്ടതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജഗോപാൽ. ഭക്തർക്ക് സുരക്ഷയൊരുക്കലാണ് സംസ്ഥാന സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമെന്നും സർക്കാർ അതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

നിയമം ലംഘിക്കുന്നവർ‌ക്കാണ് സർക്കാർ ഇപ്പോൾ സുരക്ഷയൊരുക്കുന്നത്. യഥാർത്ഥ ഭക്തരെ ഇത് പ്രയാസത്തിലാക്കിയിരിക്കുകയാണെന്നും രാജഗോപാൽ പറഞ്ഞു.

പ്രളയകേരളത്തെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യര്‍ ഇപ്പോള്‍ പറയുന്നുണ്ടാവും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള എന്ന്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍