ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല കൂട്ട അറസ്റ്റ്: നിരപരാധികളെ അറസ്റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്ന് ഹൈക്കോടതി

ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 

ശബരിമലയിലെ കലാപമുണ്ടാക്കാൻ ശ്രമിച്ചവരെ കൂട്ട അറസ്റ്റിലൂടെ പിടികൂടുന്നതിൽ മുന്നറിയിപ്പുമായി കേരള ഹൈക്കോടതി. സർക്കാർ ഗാലറികൾക്കു വേണ്ടി കളിക്കരുതെന്ന് കോടതി പറഞ്ഞു. അറസ്റ്റുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമർശം.

കേസിൽ കോടതി സർക്കാരിന്റെ അഭിപ്രായം തേടി. അക്രമസംഭവങ്ങളിൽ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ചാൽ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്ന് കോടതി പറഞ്ഞു. നിരപരാധികളെ അറസ്റ്റ് ചെയ്താൽ വലിയ വില നിൽകേണ്ടി വരുമെന്നും കോടതി താക്കീത് നൽകി.

ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

‘പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കാത്തത്?’ ഇങ്ങനെ ചോദിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍