UPDATES

സര്‍വകലാശാല/ പ്രധാന ഗവേഷണ സ്ഥാപനങ്ങളുടെ ലിങ്കുകള്‍

ഐഐടി ബോംബെയിലെ അധ്യാപകർക്ക് ശമ്പളത്തിനു പകരം കിട്ടിയത് ഇമെയിൽ സന്ദേശം; ചരിത്രത്തിലാദ്യമെന്ന് അധ്യാപകർ

നിലവിലെ സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറച്ചിരുന്നു.

ഐഐടി മുംബൈയില്‍ ശമ്പളം മുടങ്ങി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഗ്രാന്റ് വിട്ടു നൽകാത്തതിനാലാണ് ശമ്പളം മുടങ്ങിയത്. സെപ്തംബർമാസത്തിലെ ശമ്പളം കിട്ടേണ്ട ദിവസം അഞ്ഞൂറോളം വരുന്ന അധ്യാപകര്‍ക്ക് ഐഐടി രജിസ്ട്രാറിൽ നിന്നുള്ള ഒരു ഇമെയിൽ സന്ദേശമാണ് ലഭിച്ചത്. “കഴിഞ്ഞ മൂന്നുമാസമായി (ജൂലൈ-സെപ്ത.) കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിൽ നിന്നുള്ള ഗ്രാന്റ് അനുവദിച്ചു കിട്ടാത്തതിനാൽ സെപ്തംബർ മാസത്തിലെ ശമ്പളം സമയത്തിന് നൽകാൻ കഴിയില്ലെന്ന് അറിയിക്കുന്നു” എന്നായിരുന്നു ഇമെയിൽ സന്ദേശം.

ഇത്തരമൊരു സാഹചര്യം തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ലെന്ന് സീനിയർ അധ്യാപകർ പറയുന്നു. മാസത്തിന്റെ അവസാനദിവസം ശമ്പളം കൃത്യമായി ലഭിച്ചു വന്നിരുന്നതാണ്. ഒരിക്കൽപ്പോലും മുടങ്ങിയിട്ടില്ല.

ഇതേദിവസം തന്നെ റിട്ടയർ ചെയ്ത ഐഐടി അധ്യാപകർക്ക് സമരത്തിനിറങ്ങേണ്ടി വന്നു. തുടർച്ചയായി തങ്ങളുടെ ശമ്പളം മുടങ്ങിയതായിരുന്നു കാരണം.

ഫണ്ട് ഉപയോഗിച്ചതിന്റെ വിവരങ്ങൾ ക‍ൃത്യമായി നൽകുന്നതിൽ ഐഐടി ബോംബെക്ക് വീഴ്ച പറ്റിയതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്നാണ് മാനവവിഭവശേഷി മന്ത്രാലയം പറയുന്നത്. ഇത് ലഭിക്കാൻ വൈകിയെന്നും പ്രശ്നം ഇതിനകം പരിഹരിച്ചു കഴിഞ്ഞെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

നിലവിലെ സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറച്ചിരുന്നു. ആർട്സ് വിഷയങ്ങളിലേക്കുള്ള ഫണ്ടുകളും കുറഞ്ഞു. ഇക്കാരണത്താൽ തന്നെ ഈ മേഖലയിൽ ഗവേഷണപഠനങ്ങൾ കുറഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍