TopTop
Begin typing your search above and press return to search.

ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ഖരഗ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങിമരിച്ചു
ഖരഗ്പൂര്‍ ഐഐടിയിലെ മലയാളി എഞ്ചിനിയറിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. എയറോസ്‌പെയ്‌സ് എഞ്ചിനിയറിംഗിലെ നാലാം വര്‍ഷ വിദ്യാര്‍ഥി നിഥിനാണ് (21)മരിച്ചത്. ക്യാമ്പസിലെ നെഹ്‌റു ഹാളിലെ ബി ബ്ലോക്ക് റൂമിലെ ഫാനില്‍ കെട്ടിതൂങ്ങുകയായിരുന്നു നിഥിന്‍. ഇന്ന് രാവിലെയാണ് സംഭവം.

പോലീസ് എത്തി വാതില്‍ തല്ലിപൊളിച്ചായായിരുന്നു നിഥിന്റെ ശരീരം നിലത്തിറക്കിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി അയ്ച്ചിരിക്കുകയാണെന്നും ഐഐടി അധികൃതര്‍ പറയുന്നത്. ഈ വര്‍ഷം ഇത് മൂന്നാമതെ വിദ്യാര്‍ഥിയാണ് ക്യാമ്പസില്‍ ആത്മഹത്യ ചെയ്യുന്നത്.

ജനുവരി 16-ന് രാജസ്ഥാന്‍ സ്വദേശി ലോകേഷ് മീന ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മാര്‍ച്ച് 30-ന് ആന്ധ്രപ്രദേശ് സ്വദേശി സന ശ്രീ രാജിന്റെ ശരീരവും റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയിരുന്നു.

Next Story

Related Stories