ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സന്നിധാനത്ത് തിരക്ക് കൂടുന്നു; ഇന്ന് വൈകീട്ടുവരെ എത്തിയത് 60108 പേർ

ശബരിമലയിൽ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഭക്തജനങ്ങളുടെ തിരക്ക് കുറഞ്ഞ പ്രശ്നം പരിഹരിക്കപ്പെടുന്നതായി സൂചന. ഭക്തരുടെ വരവിൽ ഗണ്യമായ വർധന കഴിഞ്ഞ ദിവസങ്ങളിലുണ്ടായി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച വൈകീട്ട് 6.30 വരെയുള്ള കണക്കുകൾ പ്രകാരം 60108 പേർ ശബരിമലയിലെത്തിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ടെങ്കിലും ഇത് അയ്യപ്പഭക്തരെ ബാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

മണ്ഡലകാലത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച എത്തിയത് 85126 പേരാണ്. ഇത്തവണ വലിയ നടപ്പന്തൽ വരെ തീർത്ഥാടകരുടെ രണ്ട് വരിയിലുള്ള ക്യൂ എത്തി. നട തുറന്നതിനു ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ക്യൂ ഉണ്ടാകുന്നത്.

മലയാളികളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തീർത്ഥാടകരിലധികവും. വെള്ളിയാഴ്ച മാത്രം നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി 1057 ട്രിപ്പുകൾ ഓടിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍