ന്യൂസ് അപ്ഡേറ്റ്സ്

മകളുടെ വിവാഹ ക്ഷണക്കത്ത് ഗുരുവായൂരപ്പന് നൽകാൻ‍‍ മുകേഷ് അംബാനി എത്തി; ആദ്യം ക്ഷണിച്ചത് തിരുപ്പതി ദേവനെ

ഇതിനു ശേഷം രാമേശ്വരത്തെത്തിയ അംബാനി അവിടുത്തെ ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിലും ക്ഷണക്കത്ത് നൽകി.

മകളുടെ വിവാഹക്ഷണക്കത്ത് ഗുരുവായൂരപ്പന് നൽകാൻ‍ റിയലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂരിലെത്തി. ഒരു അലങ്കാരപ്പെട്ടിയിലാണ് ക്ഷണക്കത്ത് കൊണ്ടുവന്നത്. ഇത് സോപാനത്തിൽ വെച്ചു. സോപാനത്തിൽ നിന്നും ഈ കത്ത് പിന്നീട് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെബി മോഹൻദാസ് ഏറ്റുവാങ്ങി.

ഡിസംബർ 12നാണ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം.

ക്ഷേത്രത്തിൽ തൊഴുത ശേഷം അംബാനിയും മകൻ ആനന്ദ് അംബാനിയും നെയ്യും കദളിക്കുലയും വഴിപാടായി നൽകി. ഭണ്ഡാരത്തിൽ കാണിക്കയിട്ടു. മേൽശാന്തിയിൽ നിന്ന് പ്രസാദവും വാങ്ങി.

ഗുരുവായൂരിൽ വരുന്നതിനു മുൻപ് മുകേഷ് അംബാനി തിരുപ്പതി സന്ദര്‍ശിച്ചിരുന്നു. അവിടെയും ക്ഷണക്കത്ത് നൽകി. കഴിഞ്ഞദിവസം രാവിലെ ഒമ്പതിനാണ് മുകേഷ് അംബാനി ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയത്. അവിടെ നിന്ന് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് കാറിൽ എത്തിച്ചേർന്നു. 9.45ന് ക്ഷേത്രം സന്ദർശിച്ചു.

ഇതിനു ശേഷം രാമേശ്വരത്തെത്തിയ അംബാനി അവിടുത്തെ ശ്രീ രാമനാഥസ്വാമി ക്ഷേത്രത്തിലും ക്ഷണക്കത്ത് നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍