ന്യൂസ് അപ്ഡേറ്റ്സ്

പിണറായി പെണ്ണുങ്ങളെക്കാൾ മോശം: കെ സുധാകരൻ

ഉമ്മൻചാണ്ടിയുടെ ഭൂതദയ പിണറായി വിജയനില്ല

മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തി കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ രംഗത്ത്. പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്നാണ് താൻ പ്രതീക്ഷിച്ചതെന്നും എന്നാൽ പെണ്ണുങ്ങളെക്കാൾ മോശമാകുകയാണുണ്ടായതെന്നും കെ സുധാകരൻ പ്രസ്താവിച്ചു. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ അട്ടിമറിച്ച മുഖ്യമന്ത്രിയെ ജനങ്ങൾ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൈകാലുകൾക്ക് സ്വാധീനമില്ലാത്ത ഒരു കുട്ടിക്കു വേണ്ടി എൽപി സ്കൂളിനെ യുപി സ്കൂളാക്കി മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭൂതദയ പിണറായി വിജയനില്ലെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി. ഇതേ കുട്ടി തന്റെ സ്കൂൾ ഹൈസ്കൂളാക്കണമെന്ന ആവശ്യവുമായി പിണറായിയെ സന്ദർശിച്ചപ്പോൾ പ്രസ്തുത ആവശ്യം നിർദ്ദയം തള്ളിയെന്നും സുധാകരൻ പറഞ്ഞു. കരുണയില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് കാരിരുമ്പാണെന്നും സുധാകരൻ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍