ട്രെന്‍ഡിങ്ങ്

കെ സുധാകരൻ കണ്ണൂരിൽ; വിഎം സുധീരൻ നിൽക്കില്ല; കെകെ രമയെ പിന്തുണയ്ക്കുന്നത് സജീവ പരിഗണനയിൽ

കെകെ രമയെ വടകരയിൽ പിന്തുണയ്ക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നും വിവരമുണ്ട്.

കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകൾ. മുതിർന്ന നേതാക്കൾ മത്സര രംഗത്തു നിന്ന് മാറി നിൽക്കുന്നതിനെതിരെ വിമർശനവുമായി ഹൈക്കമാൻഡ് രംഗത്തു വന്നതിനു പിന്നാലെയാണ് ഈ നിലപാട് മാറ്റം. അതെസമയം വിഎം സുധീരൻ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. മുതിർന്ന നേതാക്കൾ കൂട്ടത്തോടെ മത്സരരംഗത്തു നിന്നും മാറുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വരികയും ഇത് ഹൈക്കമാൻഡ് ഗൗരവത്തിലെടുക്കുകയും ചെയ്തതോടെയാണ് സുധാകരൻ മത്സരിക്കാമെന്ന നിലപാടെടുത്തത്.

മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചയാളാണ് കെ സുധാകരൻ. തനിക്ക് വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നായിരുന്നു സുധാകരന്റെ ഒഴികഴിവ്. പിസി ചാക്കോയും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അവസാന ആയുധമെന്ന നിലയിൽ ഉമ്മൻചാണ്ടിയെയും രംഗത്തിറക്കാമെന്ന് സുധാകരൻ പ്രതികരിച്ചിട്ടുണ്ട്.

അതെസമയം കെസി വേണുഗോപാലിന്റെ തീരുമാനത്തിന് ഡൽഹിയിൽ ചേർന്ന സ്ക്രീനിങ് കമ്മിറ്റിയുടെ പിന്തുണ ലഭിച്ചു. കേന്ദ്രതലത്തിൽ നിരവധി ചുമതലകളുള്ള തനിക്ക് തെരഞ്ഞെടുപ്പു സമയത്ത് മണ്ഡലത്തിൽ സജീവമാകാൻ പറ്റില്ലെന്നും മണ്ഡലത്തിലില്ലാതെ മത്സരിക്കുന്നത് നീതികേടാണെന്നുമായിരുന്നു വേണുഗോപാലിന്റെ നിലപാട്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് കെസി വേണുഗോപാൽ. തിരുവനന്തപുരത്ത് ശശി തരൂർ, ആറ്റിങ്ങലിൽ അടൂർ പ്രകാശ്, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ്, കോഴിക്കോട് എംകെ രാഘവൻ, കാസറഗോഡ് സുബ്ബറാവു എന്നിവയാണ് ഏതാണ്ടുറപ്പായിട്ടുള്ള സ്ഥാനാർത്ഥികൾ.

സ്ഥാനാർത്ഥിയാകാനില്ലെന്ന് നിലപാടിന് മാറ്റമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തെ വീണ്ടും അറിയിച്ചതായാണ് വിവരം. കെകെ രമയെ വടകരയിൽ പിന്തുണയ്ക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നും വിവരമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍