ന്യൂസ് അപ്ഡേറ്റ്സ്

വിയോജിക്കുമ്പോഴും പിണറായിയോട് മതിപ്പുണ്ടായിരുന്നെന്ന് കെ സുരേന്ദ്രൻ; ചരിത്രം അപഹസിക്കുമെന്ന് താക്കീത്

മുഖ്യമന്ത്രി പിണറായി വിജയൻ അന്തസ്സില്ലാത്ത പണി ചെയ്തെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഭീരുക്കൾക്കു മാത്രമെടുക്കാന്‍ കഴിയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഇരുട്ടിന്റെ മറവിൽ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ കയറ്റി സംതൃപ്തിയടയാൻ മനോരോഗരമുള്ളവര്‍ക്കേ സാധിക്കൂവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

പിണറായി വിജയനോട് വിയോജിക്കുമ്പോഴും അദ്ദേഹത്തോടുള്ള മതിപ്പ് ഉള്ളിൽ സൂക്ഷിച്ചിരുന്ന കാര്യവും ഫേസ്ബുക്ക് കുറിപ്പിൽ കെ സുരേന്ദ്രൻ വെളിപ്പെടുത്തി. ഇപ്പോൾ സഹതാപം മാത്രമാണ് മനസ്സിലുള്ളത്. പിണറായി വിജയനെയോർത്ത് താൻ ലജ്ജിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചരിത്രം എക്കാലത്തും പിണറായി വിജയനെ അപഹസിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പിലായാൽ ആത്മഹത്യ ചെയ്യാൻ തയ്യാറെന്ന് ശശികുമാരവർമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍