TopTop

ഭയചകിതരായി കാലടിയിലെ വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് ലൈവ്; വൈസ് ചാൻസലറും കുടുങ്ങിയതായി വിവരം

ഭയചകിതരായി കാലടിയിലെ വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് ലൈവ്; വൈസ് ചാൻസലറും കുടുങ്ങിയതായി വിവരം
കാലടി സർവകലാശാല വൈസ് ചാൻസിലർ ധർമരാജ് അടാട്ട് സ്വന്തം വീട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സർവ്വകലാശാലയിലെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം വീട്ടിലെ രണ്ടാം നിലയിലാണ് ഇദ്ദേഹമുള്ളതെന്ന് അറിയുന്നു. താഴത്തെ നിലയിൽ വെള്ളം നിറയാറായെന്നും ഫോൺ കിട്ടുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.

കാലടി സർവ്വകലാശാലയ്ക്കു പിന്നിൽ പുത്തൻകാവ് പരിസരത്താണ് ഇദ്ദേഹത്തിന്റെ വീട്.


അതെസമയം കാലടി സർവ്വകലാശാലയിലെ യൂട്ടിലിറ്റി സെന്ററിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളും നാട്ടുകാരും ഫേസ്ബുക്കിൽ തങ്ങളുടെ ദയനീയാവസ്ഥ പറഞ്ഞ് ലൈവിലെത്തി. തങ്ങളും കേരളത്തിലല്ലേ ജിവിക്കുന്നതെന്ന് ആശങ്കയോടെ വിദ്യാർത്ഥികൾ ചോദിക്കുന്നു. അതെസമയം ഭയപ്പെടാനൊന്നുമില്ലെന്നും മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്ന് മറ്റുചില സോഴ്സുകൾ അറിയിക്കുന്നു. സ്ഥലത്ത് മെഴുകുതിരിയും അത്യാവശ്യ ഭക്ഷണവും എത്തിച്ചിട്ടുണ്ടെന്നും അറിയാൻ കഴിഞ്ഞു.

കുട്ടികൾ റെഡ് അലര്‍ട്ടിനു ശേഷവും സ്ഥലത്ത് കുടുങ്ങിയത് എങ്ങനെയെന്ന ചോദ്യം ഉയരുന്നുണ്ട്. വീട്ടിൽ പോയ കുട്ടികൾ ക്ലാസ്സിുണ്ടെന്ന അറിയിപ്പിനെ തുടർന്ന് തിരിച്ചെത്തുകയായിരുന്നു എന്നാണറിയുന്നത്. പോയവരെയെല്ലാം വിളിച്ചുവരുത്തുകയായിരുന്നു സർവ്വകലാശാല അധികൃതർ എന്ന് ആരോപണമുണ്ട്.


Next Story

Related Stories