ന്യൂസ് അപ്ഡേറ്റ്സ്

കല്ലട: എല്ലാ ബസ്സുകളുടെയും രേഖ ഹാജരാക്കണമെന്ന് മന്ത്രി; കെഎസ്ആർടിസി എല്ലാ റൂട്ടുകളിലും സർവ്വീസ് തുടങ്ങും; ഹെൽപ്‌ലൈൻ സ്ഥാപിച്ചു

അന്തർ‌ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ തുടങ്ങാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുള്ളതായി അറിയുന്നു.

‘സുരേഷ് കല്ലട’ ബസ്സുകളുടെ എല്ലാ രേഖകളും ഹാജരാക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകി. ഈ ബസ്സുകൾ‌ പലതിനും ശരിയായ അനുമതികളില്ലെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. സുരേഷ് കല്ലടയുടെ ഗുണ്ടകൾ ബസ്സുലെ യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്ത സംഭവം വിവാദമായിരുന്നു. സമാനമായ ദുരനുഭവങ്ങൾ വിവരിച്ച് നിരവധി യാത്രക്കാർ രംഗത്തു വന്നതോടെ നടപടികൾ ശക്തമായി.

അതിനിടെ അന്തർ‌ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ സർവ്വീസുകൾ തുടങ്ങാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുള്ളതായി അറിയുന്നു.

വാഹനപരിശോധന കർശനമാക്കാനും മോട്ടോർവാഹന വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി സ്ക്വാഡുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്’ എന്ന പേരിലാണ് സ്ക്വാഡിന്റെ പ്രവർത്തനം നടക്കുക. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും അവയുടെ ഓഫിസുകളിലും അപ്രതീക്ഷിത പരിശോധനകള്‍ നടത്തണമെന്ന് നിർദ്ദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചതായി മനോരമാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ ബസ്സുകളിൽ കള്ളക്കടത്ത് നടക്കുന്നുണ്ടെന്ന് പരാതികളും പരിശോധിക്കും.

യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി മോട്ടോർ വാഹന വകുപ്പ് പുതിയ ഹെൽപ്പ് ലൈൻ സ്ഥാപിച്ചു. 8281786096 എന്ന നമ്പരിൽ വിളിച്ച് പരാതി പറയാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍