ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: കനകദുർഗ്ഗ മെഡിക്കൽ കോളജിൽ നിരാഹാരത്തിൽ; പൊലീസ് അന്യായമായി പിടിച്ചുവെച്ചെന്നാരോപണം

ശബരിമലയിൽ പൊലീസ് ഇടപെട്ട് തിരിച്ചിറക്കിയ കനകദുർഗ്ഗ മെഡിക്കൽ കോളജിൽ നിരാഹാരസമരം തുടങ്ങിയതായി റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് ഇവരിപ്പോൾ ഉള്ളത്. ഇവർക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്. ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവ മാളികപ്പുറങ്ങളിലൊരാളാണ് കനകദുർഗ്ഗ.

തനിക്ക് ശാരീരികപ്രശ്നങ്ങളുണ്ട് എന്നത് പൊലീസിന്റെ ആരോപണമാണെന്നാണ് കനകദുർഗ്ഗ പറയുന്നത്. പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് മല ഇറക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്. ഗസ്റ്റ് റൂമിലേക്കെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ ബലമായി മല ഇറക്കിയതെന്നും ഇരുവരും ആരോപിക്കുന്നു. യുവതികളെ തിരിച്ചിറക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കുനേരെ പൊലീസ് കയ്യേറ്റം നടത്തിയെന്നും ഉപകരണങ്ങൾ‌ നശിപ്പിച്ചെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

തങ്ങൾ ശബരിമല പ്രവേശനം നടത്താതിരിക്കാൻ പൊലീസ് അന്യായമായി ആശുപത്രിയിൽ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് കനകദുർഗ്ഗ നിരാഹാരം തുടങ്ങിയിരിക്കുന്നത്.

മലയിൽ നിന്നും തിരിച്ചിറക്കവെ ബിന്ദു പലവട്ടം നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇതിനെ വകവെക്കാതെ ബലംപ്രയോഗിച്ച് പൊലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍